എനിക്ക് തെറ്റിയെന്ന് ആരാണ് പറഞ്ഞത്, മണ്ടത്തരം എന്ന് നിങ്ങൾ പറഞ്ഞ തീരുമാനം പിറന്നത് ഇങ്ങനെ; വിശദീകരണവുമായി വാർണർ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ഗുജറാത്ത് വിജയക്കൊടി പാറിച്ചിരുന്നു. ചൊവ്വാഴ്ച ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ് ഗുജറാത്ത് . കഴിഞ്ഞ വര്ഷം തങ്ങൾ എവിടെയാണോ നിർത്തിയത് അവിടെ നിന്ന് തുടങ്ങുന്ന കാഴ്ചയാണ് കണ്ടത്.

മുഹമ്മദ് ഷാമി (3/41), അൽസാരി ജോസഫ് (2/2), റാഷിദ് ഖാൻ (3/31) എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനത്തിന് ശേഷം, 48 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയ സായി സുദർശൻ ബാറ്റിംഗിലും തിളങ്ങിയതോടെ ടീമിന് വളരെ എളുപ്പത്തിൽ ടീമിന് ജയിക്കാനായി. 11 പന്തുകൾ ബാക്കി നിൽക്കെ നിലവിലെ ചാമ്പ്യന്മാർ വിജയം കണ്ടെത്തി മറ്റ് ടീമുകൾക്ക് കൃത്യമായ സൂചനയും നൽകിയിരിക്കുകയാണ്. എന്നിരുന്നാലും, അക്‌സർ പട്ടേലിനെ ബൗൾ ചെയ്യിക്കാതിരിക്കാനുള്ള വാർണറുടെ ആഹ്വാനം തിരിച്ചടിച്ചോ എന്ന് പലരും ആശ്ചര്യപ്പെട്ടു. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ വാർണറോട് തന്റെ ഈ തീരുമാനത്തെക്കുറിച്ച് ചോദിച്ചിരുന്നു.

22 പന്തിൽ 36 റൺസ് നേടിയ അക്‌സറാണ് ഡൽഹിയുടെ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. പന്തിലും തന്റെ ഫോം ആവർത്തിക്കുമെന്ന് വലിയ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും ക്യാപ്റ്റൻ വാർണർ അക്‌സർ ബൗൾ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു.

മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ വാർണർ തന്റെ തീരുമാനം വിശദീകരിച്ചു.

“എന്റെ തീരുമാനം തെറ്റിയെന്ന് കരുതരുത് .ഗുജറാത്ത് സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടാമെന്ന് അവർ കാണിച്ചു. ഞങ്ങൾക്ക് ഉദ്ദേശിച്ച സ്കോർ നേടാനായില്ല എന്നതാണ് കാര്യം .”

“സായി നന്നായി ബാറ്റ് ചെയ്‌തു. മില്ലർ എപ്പോഴും ചെയ്യുന്നത് പോലെ ഉള്ള കാര്യങ്ങൾ ചെയ്തു . മഞ്ഞുവീഴ്‌ചയ്‌ക്കൊപ്പം, നിങ്ങൾക്ക് 180-190 സ്‌കോർ ലഭിച്ചില്ലെങ്കിൽ അത് വെല്ലുവിളിയാകും. വിക്കറ്റും മാച്ച് അപ്പുകളും പരിഗണിച്ചാണ് അക്‌സർ പട്ടേലിനെ ബോള് ചെയ്യിക്കേണ്ട എന്ന് തീരുമാനിച്ചത്.”

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ