നീയാരാണ് സഞ്ജു സാംസണ് വക്കാലത്ത് പറയാൻ, താരത്തെ പിന്തുണച്ച ശ്രീശാന്തിന് കെസിഎ വക നോട്ടീസ്; മറുപടി ഏഴ് ദിവസത്തിനകം നൽകണം

സഞ്ജു സാംസൺ-കെസിഎ വിഷയം മറ്റൊരു തലത്തിലേക്ക്. ഏറെ നാളുകളായി ഇന്ത്യൻ ക്രിക്കറ്റിൽ പ്രശസ്തർ അടക്കം ചർച്ചയാക്കിയ ഈ വിഷയത്തിൽ സഞ്ജുവിന് അനുകൂലമായി പ്രതികരിച്ചതിന് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയിൽ ശ്രീശാന്ത് ചട്ടലംഘനം നടത്തി എന്നുള്ള ആരോപണമാണ് നോട്ടീസിൽ ഉള്ളത്. എന്തായാലും മുൻ താരം ഈ വിഷയത്തിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണം. അല്ലാത്തപക്ഷം നടപടി നേരിടേണ്ടതായി വരും.

സഞ്ജുവിനെ കേരള ക്രിക്കറ്റ് വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ഒഴിവാക്കിയതിനാൽ അദ്ദേഹത്തിന് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ പറ്റിയില്ല. വ്യക്തിപരമായ കാരണങ്ങൾ സഞ്ജു ടീമിൽ നിന്ന് മാറി നിന്നപ്പോൾ താരത്തിന് തോന്നുമ്പോൾ വന്ന് കയറി പോകാൻ പറ്റുന്ന ഒരു സ്ഥലമല്ല കേരള ക്രിക്കറ്റ് എന്ന നിലപാടിൽ ആയിരുന്നു അസോസിയേഷൻ. എന്തായാലും കെസിഎയുടെ ഈ വാശി താരത്തിന് ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം കിട്ടുന്നതിൽ നിന്ന് തടഞ്ഞു.

വിജയ് ഹസാരെ ട്രോഫി കളിച്ചില്ലെങ്കിലും സഞ്ജു സൂപ്പർ സ്റ്റാർ ആണെന്നും അസോസിയേഷൻ കാണിച്ച പ്രതികാര നടപടി ആണെന്നും ഒരു വിഭാഗംപറഞ്ഞപ്പോൾ ചിലർ കെസിഎ നിലപ്പടിനെ പിന്തുണച്ചു. ഈ വിഷയത്തിൽ പ്രതികരിച്ച ശ്രീശാന്ത് സഞ്ജുവിനെ കെസിഎ പിന്തുണയ്‌ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു പറഞ്ഞത്. എന്തായാലും ഇത് തങ്ങൾക്ക് ക്ഷീണം ചെയ്തു എന്നും ഇങ്ങനെ പറഞ്ഞതിലൂടെ തങ്ങളെ കുറ്റക്കാരായി സൃഷ്ടിക്കുക ആണെന്നുമാണ് കെസിഎ വാദം. പിന്നാലെയാണ് മുൻ താരത്തിന് നോട്ടിസ് അയച്ചത്.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം പരമ്പരയായിരുന്നു. 51 റൺസായിരുന്നു അദ്ദേഹത്തിൻ്റെ സമ്പാദ്യം. കാര്യമായ ഒന്നും ചെയ്യാൻ താരത്തിനായില്ല. ഓപ്പണർ ആയി ഇറങ്ങിയ താരം അദ്ദേഹം ഈ അഞ്ച് മത്സരങ്ങളിൽ 43 പന്തുകൾ മാത്രമാണ് നേരിട്ടത്. ഈ 43 എണ്ണത്തിൽ 29 എണ്ണം ഷോർട്ട് പിച്ച് ഡെലിവറികൾ ആയിരുന്നു, അതായത് ബൗൺസർ. എന്തായാലൂം ഈ പന്തുകൾ കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമങ്ങൾ പലപ്പോഴും വിഫലം ആയി പോയി.

മോശം പരമ്പരക്ക് പിന്നാലെ സഞ്ജുവിന് മറ്റൊരു പണിയും കിട്ടി. അഞ്ചാം മത്സരത്തിൽ അദ്ദേഹത്തിൻറെ വിരലിന് പരിക്കുപറ്റി. ഇത് അദ്ദേഹത്തെ കളത്തിൽ നിന്ന് ആറാഴ്ചയോളം മാറി നിൽക്കുന്നതിലേക്ക് എത്തിച്ചു. പരിക്കിനേക്കാൾ ഉപരി തന്റെ സ്ഥാനത്തിന് ഈ കാലയളവിൽ ഉള്ള ഭീഷണി സഞ്ജുവിന് പണിയാകും. പ്രത്യേകിച്ച് ടീമിലെ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം വർദ്ധിക്കുന്ന സാഹചര്യത്തിൽ.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു