തോറ്റതിന്റെ കലിപ്പ് കോഹ്ലി തീര്‍ത്തത് മാധ്യമപ്രവര്‍ത്തകനോട്; പത്രസമ്മേളനത്തില്‍ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു (വീഡിയോ)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോറ്റതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് സംസാരിച്ച് നായകന്‍ വിരാട് കോഹ്ലി. ഇന്ത്യയുടെ ടീം സെലക്ഷനെക്കുറിച്ചും വിദേശപര്യടനങ്ങളിലെ പരാജയങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് കോഹ്ലിയുടെ നിയന്ത്രണം വിട്ടത്.

“”ഏതാണ് ആ ബെസ്റ്റ് ഇലവന്‍, നിങ്ങള്‍ പറയൂ, അതിനനുസരിച്ച് ഞാന്‍ കളിക്കാം”” എന്നായിരുന്നു ടീമില്‍ മാറ്റംവരുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കോഹ്ലിയുടെ മറുപടി

കഴിഞ്ഞ 30 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചതിന്റെ കണക്ക് പറഞ്ഞ കോഹ്ലിയോട് കൂടുതല്‍ വിജയവും ഇന്ത്യയില്‍ നിന്നല്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ എവിടെയാണ് കളിക്കുന്നത് എന്ന് ഞങ്ങള്‍ നോക്കാറില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയ കോഹ്ലി, നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംപറയാനാണ് ഞാനിവിടെ ഇരിക്കുന്നതെന്നും അല്ലാതെ നിങ്ങളുമായി വഴക്കിടാനല്ലെന്നും പറഞ്ഞു. എന്നാല്‍ മറ്റൊരു ചോദ്യത്തിന് ഉത്തരംപറയവെ, ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ എത്രകളികളില്‍ ജയിച്ചുവെന്നതിന്റെ കണക്കെടുക്കാനാവുമോ എന്നും കോഹ്ലി തിരിച്ച് ചോദിച്ചു.

Latest Stories

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി