Ipl

ഉമ്രാനെ കാണുമ്പോൾ എനിക്ക് വഖാറിനെ ഓർമ്മ വരുന്നു, തുറന്ന് പറഞ്ഞ് സൂപ്പർ താരം

വേഗമുള്ള ബോളറുമാരില്ല എന്ന പരിഹാസങ്ങൾ ഇനി ഇന്ത്യൻ ആരാധകർ കേൾക്കേണ്ടി വരില്ല. പരിഹാസങ്ങൾക്ക് ഉള്ള മറുപടി ഉമ്രാൻ മാലിക്കിൽ ഇന്ത്യയുടെ ഭാവി പേസ് ഡിപ്പാർട്മന്റ് ഭദ്രമാണെന്ന് ആരാധകർ വിശ്വസിക്കുന്നു. തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന താരത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. പ്രീമിയർ ലീഗിലൂടെ ലോകം അറിയുന്നതിന് മുമ്പ് തന്നെ ഉമ്രാനെ പരിചയമുള്ള വ്യക്തിയാണ് ഇർഫാൻ. ജമ്മു കാശ്മീര്‍ ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നപ്പോഴായിരുന്നു ഇത്.

“ജമ്മു കാശ്മീര്‍ ടീമിനു വേണ്ടി കളിക്കുകയും ഉപദേശകനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നപ്പോഴാണ് ഞാന്‍ ആദ്യമായി ഉമ്രാന്‍ മാലിക്ക് ബൗള്‍ ചെയ്യുന്നത് കണ്ടത്. അവന്റെ ബോളിംഗ് കണ്ടപ്പോള്‍ ഇതിഹാസമായിട്ടുള്ള വഖാര്‍ യൂനിസിനെയാണ് ഓര്‍മ്മ വന്നത്. ഇന്ത്യക്കു ലഭിച്ച എക്കാലത്തെയും വേഗമേറിയ ഫാസ്റ്റ് ബോളറാണ് ഉമ്രാന്‍ മാലിക്ക്. തുടര്‍ച്ചയായി 150 കിമി വേഗത്തില്‍ ബോള്‍ ചെയ്യാന്‍ അവനു സാധിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും അവ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. നായകൻ കെയ്ൻ മികച്ച രീതിയിലാണ് അവനെ ഉപയോഗിക്കുന്നത്.”

ഹൈദെരാബാദിനെക്കുറിച്ച് ചോദിച്ചപ്പോൾ ” ഹൈദരാബാദിന് അവന്റെ കഴിവിൽ വലിയ വിശ്വാസമുണ്ട്. ആദ്യം ഒകെ മൂന്നാമത്തെയോ, നാലാമത്തെയോ ഓവറിലായിരുന്നു മാലിക്ക് ബൗള്‍ ചെയ്തത്. പിന്നീടാണ് മധ്യ ഓവറുകൾക്ക് ശേഷം വിക്കറ്റ് നേടുന്ന കഴിവ് അവനുണ്ടെന്ന് മനസിലാക്കിയ ഹൈദരാബാദ് റഷീദ് ഖാനെ പോലെ അവനെ ഉപയോഗിച്ച് തുടങ്ങിയത്. അത് നല്ല തീരുമാനമായി.”

ആദ്യ മത്സരത്തിലെ മോശം തുടക്കത്തിന് ശേഷം തുടർച്ചായ മത്സരങ്ങളിൽ വിജയം നേടി ഹൈദരാബാദ് ഉയർത്തെഴുന്നേറ്റിരിക്കുകയാണ്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു