MI VS PBKS: പഞ്ചാബ്- മുംബൈ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ആര് ഫൈനലില്‍ എത്തും, ആ ടീമിന് തന്നെ സാധ്യത, അവര്‍ ആഗ്രഹിച്ച പോലെ സംഭവിക്കും

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് ക്വാളിഫയര്‍ 2 പോരാട്ടമാണ്. ആര്‍സിബിയുടെ എതിരാളികളായി ഏത് ടീമാവും ഫൈനലില്‍ എത്തുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്. നേരത്തെ മുംബൈയെ തോല്‍പ്പിച്ചാണ് ടോപ് 2 ടീമായി ക്വാളിഫയര്‍ 1 പോരാട്ടത്തിന് പഞ്ചാബ് യോഗ്യത നേടിയത്. എന്നാല്‍ ആര്‍സിബിയോട് പരാജയപ്പെട്ട് അവര്‍ക്ക് ക്വാളിഫയര്‍ 2 മത്സരം കളിക്കേണ്ട അവസ്ഥ വന്നു. എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സിന്റെ വരവ്.

അവസാന ലീഗ് മത്സരത്തില്‍ തങ്ങളെ തോല്‍പ്പിച്ച പഞ്ചാബിനെതിരെ പകരം വീട്ടാനുളള അവസരമാണ് മുംബൈയ്ക്ക് കൈവന്നിരിക്കുന്നത്. അതേസമയം ക്വാളിഫയര്‍ 2 പോരാട്ടം മഴമൂലം ഉപേക്ഷിച്ചാല്‍ ആരാവും ഫൈനലില്‍ എത്തുകയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്‌. ക്വാളിഫയര്‍ 2 മത്സരം ഉപേക്ഷിച്ചാല്‍ പഞ്ചാബ് കിങ്‌സായിരിക്കും ഐപിഎല്‍ ഫൈനലില്‍ എത്തുക.

ലീഗ് സ്റ്റേജില്‍ മുംബൈയ്ക്ക് മുന്നിലായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതുകൊണ്ടാണ് പഞ്ചാബിന് ഫൈനലില്‍ എത്താനാവുക. 14 കളികളില്‍ നിന്നായി 19 പോയിന്റാണ് പഞ്ചാബ് കിങ്‌സ് നേടിയത്. എന്നാല്‍ ഇത്രയും മത്സരങ്ങളില്‍ നിന്നായി 16 പോയിന്റ് മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. ക്വാളിഫയര്‍ 2 മത്സരത്തിന് റിസര്‍വ് ഡേ ഉണ്ടായിരിക്കില്ല. ആറാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈയുടെ വരവ്. എന്നാല്‍ ആദ്യ കിരീടം ലക്ഷ്യമിട്ട് പഞ്ചാബും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നു.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്