മൈതാനത്ത് സംഭവിച്ചത് എന്ത്, ഗംഭീർ എന്താണ് പറഞ്ഞത്; വീഡിയോയുമായി ശ്രീശാന്ത്

ഇന്നലെ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള എലിമിനേറ്ററിനിടെ മുൻ ഇന്ത്യൻ താരങ്ങളായ എസ് ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ ഉള്ള രൂക്ഷമായ തർക്കം അടങ്ങുന്ന വീഡിയോ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. മത്സരത്തിന്റെ രണ്ടാം ഓവറിൽ ഡീപ് മിഡ് വിക്കറ്റിന് മുകളിൽ ഗംഭീർ ശ്രീശാന്തിനെ സിക്‌സറിന് ഗംഭീർ സിക്സിന് പറത്തി. അടുത്ത പന്തിൽ ഒരു ഫോറും അടിച്ചു.

അടുത്ത പന്ത് അൽപ്പം വൈഡ് ആയിട്ടാണ് എറിഞ്ഞത്. ഗംഭീർ അത് നേരെ ഫീൽഡറിലേക്ക് അടിച്ചു. പിന്നാലെ ശ്രീശാന്ത് ഗംഭീറിനോട് എന്തോ പറഞ്ഞു. അത് ഇഷ്ടപെടാതിരുന്ന ഗംഭീർ തിരിച്ച് മറുപടി പറഞ്ഞതോടെയാണ് വിവാദം ചൂടുപിടിച്ചത്. എന്താണ് ഗംഭീറും ശ്രീശാന്തും തമ്മിൽ സംസാരിച്ചത് എന്നത് വ്യക്തമല്ല.

ഇപ്പോഴിതാ പുതിയ സംഭവങ്ങളിൽ, ശ്രീശാന്ത് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും മത്സരത്തിൽ എന്താണ് സംഭവിച്ചത് എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗംഭീറാണ് പോരാട്ടത്തിന് തുടക്കമിട്ടതെന്നും വീരേന്ദർ സെവാഗിനെപ്പോലുള്ള സീനിയർ താരങ്ങളെ ഗൗതം ബഹുമാനിക്കുന്നില്ലെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

“മിസ്റ്റർ ഫൈറ്ററുമായി(ഗൗതം ഗംഭീർ) എന്താണ് സംഭവിച്ചതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു . എല്ലാ സഹപ്രവർത്തകരുമായും എപ്പോഴും വഴക്കിടുന്ന ഒരാൾ ആണ് അദ്ദേഹം. ഒരു കാരണവുമില്ലാതെ അദ്ദേഹം ദേഷ്യപ്പെടും. വീരു ഭായ് (വീരേന്ദർ സെവാഗ്) ഉൾപ്പെടെയുള്ള തന്റെ മുതിർന്ന കളിക്കാരെ പോലും അദ്ദേഹം ബഹുമാനിക്കുന്നില്ല. അതുതന്നെയാണ് ഇന്ന് സംഭവിച്ചത്. ഒരു പ്രകോപനവുമില്ലാതെ, ഗൗതം ഗംഭീർ പറയാൻ പാടില്ലാത്ത വളരെ മോശമായ ഒരു കാര്യം എന്നോട് പറഞ്ഞു.”

“ഞാൻ ഇവിടെ ഒട്ടും തെറ്റുകാരനല്ല. എനിക്ക് പെട്ടെന്ന് അന്തരീക്ഷം ശാന്തമാക്കാൻ ആഗ്രഹമുണ്ടായിരുന്നു.ഗംഭീര്‍ എന്നോടു പറഞ്ഞ കാര്യം അധികം വൈകാതെ തന്നെ നിങ്ങള്‍ അറിയും. അദ്ദേഹം ഉപയോഗിച്ച വാക്കുകളും പറഞ്ഞ കാര്യങ്ങളും ക്രിക്കറ്റ് ഫീല്‍ഡിലോ, ജീവിതത്തിലോ അംഗീകരിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ടു തന്നെ ദയവു ചെയ്തു പിന്തുണക്കണം. ഞാനും എന്റെ കുടുംബവും ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ളവരാണ്. നിങ്ങളുടെയല്ലാം പിന്തുണയോടെ ഞാന്‍ തനിച്ച് അവയ്‌ക്കെതിരേയെല്ലാം പോരടിക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ ചില ആളുകള്‍ ഒരു കാരണവുമില്ലാതെ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പറയുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്.” ശ്രീശാന്ത് വിഡിയോയിൽ പറയുന്നു.

മത്സരത്തിൽ ഗൗതം ഗംഭീർ 30 പന്തിൽ 51 റൺസെടുത്തു. ഇന്ത്യ ക്യാപിറ്റൽസ് നായകൻ ഏഴ് ഫോറും ഒരു സിക്‌സും പറത്തി ടീമിനെ 20 ഓവറിൽ 223/7 എന്ന സ്‌കോറിലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്രിസ് ഗെയ്ൽ 55 പന്തിൽ 84 റൺസ് നേടിയെങ്കിലും ഗുജറാത്ത് ജയന്റ്സ് 12 റൺസിന് തോൽവി ഏറ്റുവാങ്ങി.

ക്വാളിഫയർ 2ൽ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ക്യാപിറ്റൽസ് ഇനി മണിപ്പാൽ ടൈഗേഴ്സിനെ നേരിടും. മത്സരത്തിൽ വിജയിക്കുന്നവർ ഫൈനലിൽ അർബനൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രണ്ടാം ക്വാളിഫയർ ഡിസംബർ 7 വ്യാഴാഴ്ചയും ഫൈനൽ ഡിസംബർ 9 ശനിയാഴ്ചയും നടക്കും.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി