എന്തൊരു മറവിയാണ് മനുഷ്യാ നിങ്ങൾക്ക്, ചിരിപ്പിച്ച് രോഹിതും രാഹുലും; വീഡിയോ വൈറൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരിയിരുന്നു. പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് അഭിനന്ദനം കിട്ടിയെങ്കിലും മത്സരശേഷം നടന്ന ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അഹമ്മദാബാദിൽ നടന്ന പരമ്പരയിൽ മൂന്നാം മത്സരത്തിൽ 142 റൺസിൻ്റെ തകർപ്പൻ വിജയത്തിന് ശേഷം രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർ ആണ് ഏകദിന പരമ്പരക്ക് ശേഷം കിട്ടിയ ട്രോഫി എടുക്കാൻ മറന്നത്.

ഐസിസി ചെയർമാൻ ജയ് ഷായിൽ നിന്ന് രോഹിത് ട്രോഫി ഏറ്റുവാങ്ങിയ ശേഷം ടീം മുഴുവൻ ‘വിന്നേഴ്സ്’ പ്ലക്കാർഡുമായി പോസ് ചെയ്തു. എന്നിരുന്നാലും, ആഘോഷങ്ങൾ അവസാനിച്ചപ്പോൾ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ എന്നിവർ സംസാരിച്ചുകൊണ്ട് ട്രോഫി എടുക്കാതെ നടക്കുക ആയിരുന്നു. ഇപ്പോൾ വൈറലായ ഒരു വിഡിയോയിൽ തങ്ങൾക്ക് സംഭവിച്ച അബദ്ധം മനസിലാക്കിയ രോഹിത് രാഹുലിനൊപ്പം ചിരിച്ചുകൊണ്ട് ട്രോഫി എടുക്കാൻ പോകുന്നതും സംസാരിക്കുന്നതും കാണാം.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 3-0 വൈറ്റ്‌വാഷ് പൂർത്തിയാക്കിയ ഇന്ത്യ 4-1 ന് ടി 20 പരമ്പര സ്വന്തം ആയിരുന്നു. വൈറ്റ്-ബോൾ ക്രിക്കറ്റിലെ തങ്ങളുടെ അടതിപത്യം കാണിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ് ചാമ്പ്യൻസ് ട്രോഫിക്ക് ഇറങ്ങുന്നത്. ഫെബ്രുവരി 20ന് ദുബായിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ’ ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരം.

ബംഗ്ലാദേശ്, ന്യൂസിലൻഡ്, സഹ-ആതിഥേയരായ പാകിസ്ഥാൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ ഗ്രൂപ്പ് എയിൽ ഇടംപിടിച്ചിരിക്കുന്നത്.

Latest Stories

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം