എന്തൊരു ദുരന്ത ബാറ്റിംഗ്..., മത്സരശേഷം രഹാനെയും ശ്രേയസും നടത്തിയ സ്റ്റമ്പ് മൈക്ക് സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) സംഭവിക്കുന്ന ട്വിസ്റ്റുകൾ പോലെ സിനിമകളിൽ നമുക്ക് ട്വിസ്റ്റുകൾ കാണാൻ സാധിക്കുമോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. 2024 ൽ ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലക്ഷ്യം പിന്തുടരുന്ന ടീമായി മാറിയതിൽ നിന്ന്, ഈ വർഷം ലീഗിലെ ഏറ്റവും കുറഞ്ഞ സ്‌കോർ പ്രതിരോധിച്ച ടീമായി പഞ്ചാബ് കിംഗ്‌സ് മാറി. ആകസ്മികമായി, രണ്ടും ഒരേ ടീമിനെതിരെ – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ -. അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള നൈറ്റ് റൈഡേഴ്‌സിന് അങ്കൃഷ് രഘുവംശിയുടെയും ആൻഡ്രെ റസ്സലിന്റെയും ധീരമായ ശ്രമങ്ങൾക്കിടയിലും 112 റൺസ് എന്ന പഞ്ചാബ് ഉയർത്തിയ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. യുസ്‌വേന്ദ്ര ചാഹലിന്റെ 4 വിക്കറ്റ് നേട്ടത്തിന്റെ പിൻബലത്തിൽ തോൽവി ഉറപ്പിച്ച മത്സരം പഞ്ചാബ് ജയിച്ചു കയറുക ആയിരുന്നു.

ബൗളർമാർക്ക് നല്ല സഹായം കെട്ടിയ പിച്ചിൽ രണ്ട് ടീമിലെ ബാറ്റ്‌സ്മാൻമാരും റൺസ് നേടാൻ പാടുപെട്ടു. മത്സരം പൂർത്തിയായ ശേഷം സംസാരിച്ച ഇരുടീമിലെ നായകന്മാരും ടീമുകളുടെ ബാറ്റിംഗിനെക്കുറിച്ചാണ് കൂടുതൽ സംസാരിച്ചത്. “എന്തൊരു മോശം ബാറ്റിംഗ് ശ്രമം ആയിരുന്നു ഞങ്ങളുടെ, കളിക്കുശേഷം സംസാരിച്ചപ്പോൾ രഹാനെ അയ്യരോട് പറഞ്ഞു.

മത്സരത്തിലെ കളി മാറ്റിമറിച്ച നിമിഷമായിട്ടാണ് രഹാനെയുടെ പുറത്താക്കലിനെ പലരും വിശേഷിപ്പിച്ചത്. യുസ്‌വേന്ദ്ര ചാഹലിനെ സ്വീപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കെകെആർ നായകന് എൽബിഡബ്ല്യു ആകുക ആയിരുന്നു. ചഹലെറിഞ്ഞ ഗൂഗ്ലിക്കെതിരേ സ്വീപ്പ് ഷോട്ടിനു ശ്രമിച്ച രഹാനെ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ആംഗ്രിഷ് രഘുവംശിയുമായി സംസാരിച്ച ശേഷം റിവ്യു എടുക്കാതെ രഹാനെ മടങ്ങുകയും ചെയ്തു. എന്നാൽ രഹാനെയുടെ ഈ തീരുമാനം ശരിയായിരുന്നില്ലെന്നു പിന്നീട് റിപ്ലേകളിൽ വ്യക്തമായി. റിവ്യൂവിന് കൊടുത്തിരുന്നെങ്കിൽ അദ്ദേഹം നോട്ട് ഔട്ടായേനെ.

ഇത് കളിയിലെ നിർണായക നിമിഷമായി. തന്ത്രപരമായ പിച്ചിൽ രഹാനെ നിന്നിരുന്നെങ്കിൽ അവസാന മത്സരഫലത്തിൽ മാറ്റം വരുമെന്ന് പറയുന്നവർ ഏറെയാണ്.

Latest Stories

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച

എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യത: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി