ഇത്രയ്ക്കും ചീപ്പ് ആയിരുന്നോ ഇന്ത്യൻ ഫാൻസ്‌, ആരാധകരോട് പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി; സംഭവം ഇങ്ങനെ

ബറോഡയിൽ ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് വിജയിച്ചിരുന്നു. ന്യുസിലാൻഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ബാറ്റിംഗിൽ വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹർഷിത് റാണ എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്.

ഇപ്പോഴിതാ മത്സരത്തിനിടയിൽ ആരാധകരോട് പൊട്ടിത്തെറിച്ചിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി. മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങില്‍ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ആര്‍പ്പുവിളിച്ചതാണ് കോഹ്‌ലിയെ ചൊടിപ്പിച്ചത്. രോഹിത്തിന്റെ വിക്കറ്റ് വീണതിന് പിന്നാലെ വണ്‍ഡൗണായി വിരാട് കോഹ്‌ലി ക്രീസിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ ആർപ്പുവിളിച്ചത്.

മത്സരശേഷം കോഹ്‌ലി ഇതിനെതിരെ ശക്തമായി തുറന്നടിച്ച് സംസാരിക്കുകയും ചെയ്തു. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറയുമ്പോഴും സഹതാരങ്ങള്‍ പുറത്താകുമ്പോള്‍ ആഘോഷിക്കുന്നത് തന്നെ അല്‍പം അസ്വസ്ഥനാക്കുന്നുണ്ടെന്നും വിരാട് വെളിപ്പെടുത്തി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഇതിഹാസതാരം എം എസ് ധോണിയുടെ കാര്യത്തിലും ഇതേ സംഭവം കണ്ടിട്ടുണ്ടെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.

Latest Stories

യുദ്ധഭീതിക്കിടയിലും കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇനിയും കുറയും?

'എം.വി. ഗോവിന്ദൻ കളിയാക്കി ചിരിച്ചു, തനിക്കെതിരെ ശരിയല്ലാത്ത പദപ്രയോഗം നടത്തി'; പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ ജി. സുധാകരൻ

കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം യുവാക്കൾ വിദേശത്ത് പോകുന്നതുകൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ

ശബരിമല സ്വർണ്ണകൊള്ള കേസ്: എ. പത്മകുമാർ പുറത്തേയ്ക്ക്

ആറ്റുകാൽ പൊങ്കാലയ്ക്കിടെ സർക്കാർ സ്കൂളിലെ അനധികൃത പാർക്കിംഗ് പിരിവ് തെറ്റായ നടപടിയെന്ന് വി. ശിവൻകുട്ടി; കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം

ഇറാനെതിരെ 'അനിശ്ചിതകാലത്തേക്ക്' യുദ്ധത്തിനൊരുങ്ങി ട്രംപ്; മിസൈലുകളുടെ ശേഖരം തീർന്നുപോകാൻ സാധ്യതയുണ്ടെന്ന് പെന്റഗണിന്റെ മുന്നറിയിപ്പ്

'നീ ഒരിക്കലും തനിച്ചല്ല റിങ്കു, ഈ സമയത്തും നീ രാജ്യത്തിന് വേണ്ടി വന്നു'; താരത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീർ

സഞ്ജുവിന് കിട്ടാൻ പോകുന്നത് വമ്പൻ പണി; ഐസിസി നടപടിക്ക് ഒരുങ്ങുന്നു

'സഞ്ജുവും സൂര്യയും ആ ഇംഗ്ലണ്ട് താരത്തെ സൂക്ഷിക്കണം, അപകടകാരിയാണ് അവൻ'; മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ