ഇന്ത്യൻ സ്പിന്നർമാരെ ഞങ്ങൾ തകർത്തെറിയും, ടെസ്റ്റ് പരമ്പരയുടെ ഫലം ഇങ്ങനെ ആയിരിക്കും; വലിയ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ ഇതിഹാസം

ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയുടെ പ്രവചനങ്ങൾ നടത്തി മുൻ ഓസ്‌ട്രേലിയൻ കീപ്പർ-ബാറ്റർ ഇയാൻ ഹീലി. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ആതിഥേയർ 2-1 എന്ന മാർജിനിൽ ജയിക്കുമെന്ന് 58-കാരൻ വിശ്വസിക്കുന്നു.

2004 ന് ശേഷം ഇന്ത്യയിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയിക്കുക എന്നതാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്, ആദ്യ മത്സരം ഫെബ്രുവരി 9 ന് നാഗ്പൂരിൽ ആരംഭിക്കും. സ്പിൻ ഒരു പ്രധാന ഘടകം കളിക്കാൻ സാധ്യതയുള്ളതിനാൽ, ഓസീസ് അവരുടെ റാങ്കിൽ നാല് സ്പിന്നർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്, നഥാൻ ലിയോൺ തന്നെയാണ് സ്പിൻ ടെപർത്മെന്റ്റ് നയിക്കുന്നത്. ആഷ്ടൺ അഗർ, ടോഡ് മർഫി, മിച്ചൽ സ്വെപ്‌സൺ എന്നിവരാണ് മറ്റ് മൂന്ന് പേർ.

ക്യൂറേറ്റർമാർ മോശമായ ടേണിംഗ് ട്രാക്കുകൾ സൃഷ്ടിക്കുകയാണെങ്കിൽ, ഇന്ത്യയ്ക്ക് മികച്ച അവസരമുണ്ടെന്ന് ഹീലി വിശ്വസിക്കുന്നു. ആദ്യ ടെസ്റ്റിൽ പേസർ മിച്ചൽ സ്റ്റാർക്കിന്റെ അഭാവം ഓസ്‌ട്രേലിയക്ക് തിരിച്ചടിയാകുമെന്നും മുൻ ഓസ്‌ട്രേലിയൻ താരം പറയുന്നു.

അദ്ദേഹം വിശദീകരിച്ചു:

“അവർക്ക് ഒരു നല്ല ടീമുണ്ട്, പക്ഷേ അവർ യുക്തിരഹിതമായ വിക്കറ്റുകൾ സൃഷ്ടിക്കുന്നതൊഴിച്ചാൽ അവരുടെ സ്പിന്നർമാരെ എനിക്ക് ഭയമില്ല. കഴിഞ്ഞ തവണ പരമ്പരയിലെ പകുതിയോളം അവർ നേടിയതുപോലെ യുക്തിരഹിതമായ വിക്കറ്റുകൾ അവർ സൃഷ്ടിച്ചാൽ (ഞങ്ങൾ വിജയിക്കില്ല).”

“നല്ല ഫ്ലാറ്റ് വിക്കറ്റ് ലഭിക്കുകയാണെങ്കിൽ മത്സരം കടുപ്പം ആയിരിക്കും. പക്ഷേ 2- 1 ഇന്ത്യ , ആദ്യ ടെസ്റ്റിൽ സ്റ്റാർക്ക് ലഭ്യമല്ലെങ്കിൽ ഞങ്ങൾക്ക് സാധിക്കില്ല.

2021-ന്റെ തുടക്കത്തിൽ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ സ്പിന്നർമാർ ഇംഗ്ലണ്ടിനെ തകർത്തു. അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ചു. ആതിഥേയരായ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തോൽപ്പിച്ചപ്പോൾ ആ ടെസ്റ്റിൽ 40 വിക്കറ്റുകളിൽ 33 എണ്ണവും സ്പിന്നർമാർ സ്വന്തമാക്കി.

Latest Stories

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍