'ഞങ്ങൾ തീയും ഐസുമല്ല, തീയും തീയുമാണ്'; തന്റെ ബാറ്റിംഗ് പാർട്ട്ണറിനെ കുറിച്ച് സഞ്ജു സാംസൺ

ഇന്ത്യൻ ടി 20 ഫോർമാറ്റിൽ അക്രമണോസക്തമായ ബാറ്റിംഗ് മികവിലൂടെ എതിരാളികൾക്ക് മോശമായ സമയം കൊടുക്കുന്ന താരങ്ങളാണ് സഞ്ജു സാംസണും അഭിഷേക് ശർമയും. നേരിടുന്ന ആദ്യ പന്ത് തന്നെ ആക്രമിച്ച് കളിക്കുന്ന താരമാണ് അഭിഷേക് ശർമ. എന്നാൽ, ആദ്യ പന്തുകളെ ശ്രദ്ധിയോടെ നേരിട്ട് പിന്നീട് അഗ്രസീവ് മോഡ് ഓൺ ചെയ്യുന്നതാണ് സഞ്ജുവിന്റെ രീതി. അതുകൊണ്ട് തന്നെ തീയും ഐസും എന്നതാണ് ഇരുവർക്കും ലഭിച്ചിട്ടുള്ള വിശേഷണം.

ഇപ്പോഴിതാ അഭിഷേക് ശര്‍മയെ പോലെ താനും വളരെ അഗ്രസീവായി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും കാര്യങ്ങളെ വളരെ സിംപിളാക്കി നിര്‍ത്താനാണ് ശ്രമിക്കാറുള്ളതെന്നും സഞ്ജു സാംസണ്‍ പറഞ്ഞിരിക്കുകയാണ്.

‘ഞങ്ങൾ തീയും ഐസുമല്ല, തീയും തീയുമാണ്. ചില സമയങ്ങളിൽ അവൻ കത്തും, ചിലപ്പോൾ ഞാനും. അത്തരമൊരു കൂട്ടുകെട്ടാണ് ഞങ്ങളുടേത്. 2024-ൽ ഈ രീതിയിൽ ഞങ്ങൾ കളിക്കുന്നു. ഒരു കേരളീയ – പഞ്ചാബി സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. എല്ലാം വളരെ സ്വാഭാവികമായി തന്നെ വരുന്നതാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകാറില്ല’

‘ബോള്‍ എങ്ങനെയാണ് വരുന്നതെന്നു ബാറ്റിങിനിടെ അഭിഷേക് എന്നോടു ചോദിക്കും. സാധാരണ രീതിയിൽ ആണ് വരുന്നതെന്നും സിക്‌സടിച്ചോയെന്നുമായിരിക്കും ഞാന്‍ പറയുക.അഭിഷേക് വളരെ ധൈര്യശാലിയായ വ്യക്തിയാണ്. കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ട് എനിക്ക് ഏറെ ഇഷ്ടമാണ്’; സഞ്ജു വ്യക്തമാക്കി.

Latest Stories

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും, തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരം അല്ല ; ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും: മുഹമ്മദ് റിയാസ്

'ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകൾ; ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പായും പരാജയപ്പെടും : കെ. മുരളീധരൻ

മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി; അടുത്ത കാബിനറ്റ് മെയ് 5ന്

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കാന്‍ ശ്രമം; പുനലൂരിൽ ചില്‍ഡ്രന്‍സ് ഹോമിലെ കുക്കും വാര്‍ഡനും കസ്റ്റഡിയില്‍

വാണിജ്യ ഗ്യാസ് വില വര്‍ധന: ഹോട്ടലുടമകൾ ഈ മാസം ആറിന് കടകൾ അടച്ചിടും

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ.എൻ. ഷംസീർ, ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്: പി. വി. അൻവർ

ഈ മാസം കൂടുതൽ മഴ ലഭിച്ചേക്കും; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്