അവന്‍ അടി തുടങ്ങിയാല്‍ നിര്‍ത്തില്ല; ആ ഇന്ത്യന്‍ താരം കളി തന്നെ മാറ്റി മറിക്കുമെന്ന് വസീം അക്രം

ടി20 ലോക കപ്പില്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചറാകാന്‍ പോകുന്ന താരം സൂര്യകുമാര്‍ യാദവ് ആയിരിക്കുമെന്ന് വസീം അക്രം. സൂര്യകുമാര്‍ യാദവ് തന്റെ സ്വഭാവിക കളി പുറത്തെടുക്കണമെന്നും ആദ്യത്തെ ആറ് ഓവറുകള്‍ക്ക് ശേഷം കളി മാറ്റുക അവനായിരിക്കുമെന്നും വസീം അക്രം പറഞ്ഞു.

‘സൂര്യകുമാറില്‍ മികച്ചൊരു താരത്തെയാണ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. ആദ്യത്തെ ആറ് ഓവറുകള്‍ക്ക് ശേഷം കളി മാറ്റുക അവനായിരിക്കും. ഞാന്‍ അവന്റെ ഷോട്ടുകള്‍ കണ്ടിട്ടുണ്ട്. നേരത്തെ കെകെആറില്‍ അവന്‍ എന്റെ കൂടെയുണ്ടായിരുന്നു. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ അവന്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. അവന്റേതായ ഷോട്ടുകളാണ് കളിക്കുന്നത്. നില്‍ക്കുകയേയില്ല. തന്റെ കരിയറില്‍ കളിച്ചു വന്നത് പോലെ തന്നെ അവന്‍ കളിക്കണം.’

Suryakumar Yadav's controversial dismissal sparks debate | Sports News,The Indian Express

‘ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത്ര സൂക്ഷ്മമായി പിന്തുടരുന്നില്ല. എന്നാല്‍ വലിയ മത്സരങ്ങളൊക്കെ കാണുന്നുമുണ്ട്. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിച്ചതും ഇംഗ്ലണ്ടിലെ പ്രകടനവുമെല്ലാം. ഇന്ത്യന്‍ ക്രിക്കറ്റ് ഉയരത്തിലാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിനെല്ലാം കാരണം ആഭ്യന്തര ക്രിക്കറ്റില്‍ അവര്‍ നടത്തുന്ന നിക്ഷേപങ്ങളാണ്. അതുകൊണ്ടാണ് ഒരുപാട് യുവതാരങ്ങള്‍ ഉയര്‍ന്നു വരുന്നത്’ അക്രം വിലയിരുത്തി.

Suryakumar Yadav​ a great role model for youngsters: VVS Laxman- The New Indian Express

ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ലോക കപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതല്‍ ആരംഭിക്കുന്ന മത്സരത്തിന് ദുബായിയാണ് വേദിയാകുന്നത്. രണ്ട് സന്നാഹങ്ങളും അനായാസം ജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍