ജെഫ്രി എപ്സ്‌റ്റൈന്‍റെ സെക്സ് പാര്‍ട്ടികളില്‍ പങ്കാളിത്തം; പ്രതികരിച്ച് വസീം അക്രം, ലിസ്റ്റില്‍ വമ്പന്മാര്‍

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈന്‍ സംഘടിപ്പിച്ച സെക്സ് പാര്‍ട്ടികളിലെ തന്റെ പങ്കാളിത്തം നിഷേധിച്ച് വസീം അക്രം. നേരിട്ട് രംഗത്തെത്തി ആരോപണങ്ങള്‍ നിഷേധിച്ച അക്രം ‘നിങ്ങള്‍ കള്ളം പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ’ എന്ന് പ്രസ്താവിച്ചു. അലി ഷഹബാസ് ചൗധരിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു അക്രത്തിന്റെ പ്രതികരണം.

പീഡനക്കേസില്‍ വിചാരണ നേരിടുന്നതിനിടെ 2019 ല്‍ ജയിലില്‍ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റൈന്റെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ രേഖകള്‍ പുറത്തുവരുമ്പോഴാണ് വസീം അക്രമത്തിന്റെയും പേര് ഉയര്‍ന്നു കേട്ടത്.

2002-2008 കാലത്ത്, 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പണം നല്‍കി പ്രലോഭിപ്പിച്ച് മന്‍ഹാറ്റനിലെയും ഫ്ളോറിഡയിലെയും വസതികളിലെത്തിച്ച് എപ്‌സ്‌റ്റൈന്‍ ലൈംഗികചൂഷണം നടത്തിയെന്നാണ് കേസ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ പീഡിപ്പിക്കാനും അത് രഹസ്യമായ ചിത്രീകരിക്കാനുമായി എപ്സ്റ്റൈന്‍ വിര്‍ജീനിയയിലെ ഒരു ദ്വീപ് വാങ്ങി അവിടെ ഒരു വീട് വെച്ചിരിക്കുന്നതായിട്ടാണ് വിവരം.

12 മുതല്‍ 17 വരെ വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ ബോട്ടിലും ഹെലികോപ്റ്ററിലും ദ്വീപിലേക്കു കൊണ്ടുവന്നിരുന്നതായി വിര്‍ജിന്‍ ഐലന്‍ഡ് അറ്റോര്‍ണി ജനറല്‍ ഡെന്‍സി ജോര്‍ജ് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി, നിരവധി പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഈ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നത്. ആ പേരുകളില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപും, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടനിലെ എലിസബത്ത് രാഞ്ജിയുടെ മകന്‍ ആന്‍ഡ്രൂ രാജകുമാരനും, അന്തരിച്ച പോപ് താരം മൈക്കിള്‍ ജാക്സനും വരെയുണ്ടെന്നെന്നാണ് വിവരം.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ