'ഐ.പി.എല്‍ പ്രകടനം നിരാശപ്പെടുത്തുന്നത്, എന്നാല്‍ രണ്ട് ദിവസം മുമ്പ് ഞാന്‍ ഫോം കണ്ടെത്തി'

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയ താരങ്ങളിലൊരാളാണ് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഐ.പി.എല്ലില്‍ പുറത്തെടുത്തത് തന്റെ ബാറ്റിംഗ് ശൈലിയല്ലെന്നും എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ താന്‍ താളം കണ്ടെത്തി കഴിഞ്ഞെന്നും സ്മിത്ത് പറഞ്ഞു.

“ഐ.പി.എല്ലില്‍ എനിക്ക് സ്ഥിരത കണ്ടെത്താന്‍ കഴിഞ്ഞില്ല. അവിടവിടെ ഏതാനും ഇന്നിംഗ്സ് കളിച്ചതല്ലാതെ സ്ഥിരത ലഭിച്ചില്ല. കൂടുതല്‍ പവര്‍ഫുള്‍ ഷോട്ടുകള്‍ക്ക് കളിച്ചാണ് ഐപിഎല്ലില്‍ വിക്കറ്റ് പലപ്പോഴും നഷ്ടമായത്. അത് എന്റെ കളി ശൈലിയല്ല. ഇഷ്ടത്തിന് സിക്സ് പറത്താന്‍ സാധിക്കുന്നവരുണ്ട്. എന്നാല്‍ ഞാന്‍ അക്കൂട്ടത്തില്‍പ്പെട്ടതല്ല.”

IPL 2020: After Big Loss Against Mumbai Indians, Rajasthan Royals Captain Steve Smith Says,

“കഴിഞ്ഞ ഏതാനും ദിവസമായി എന്നെ അടുത്ത് അറിയാവുന്നവര്‍ പറയുന്നത് ഞാന്‍ വീണ്ടും താളം കണ്ടെത്തിയതായാണ്. അതെന്നെ എക്സൈറ്റ് ചെയ്യിക്കുന്നു. നെറ്റ്സില്‍ കുറച്ചു കൂടി പരിശീലിക്കാനാണ് തയ്യാറെടുക്കുന്നത്. രണ്ട് ദിവസം മുമ്പ് കാര്യങ്ങള്‍ ശരിയായ വിധത്തില്‍ അല്ലായിരുന്നു. രണ്ട് ദിവസത്തിനുള്ളിലാണ് എന്തോ സംഭവിച്ചത്. എവിടെ വെച്ചാണ് പന്ത് കാണുന്നത് എന്നതില്‍ മാറ്റം വന്നു. അതെന്റെ മുഖത്ത് ചിരി കൊണ്ടുവന്നു.”

Steve Smith - Steve Smith Photos - Australia Practice Session - Zimbio

“വലിയ സീരീസുകളില്‍ എന്റെ ഏറ്റവും മികവ് പുറത്തെടുക്കാനാവും ശ്രമിക്കുക. ആഷസും, ഇന്ത്യക്കെതിരായ പരമ്പരയും പ്രധാനപ്പെട്ടതാണ്. ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ എനിക്കുള്ളില്‍ നിന്നും എന്തോ വരുന്നു, അത് എന്താണെന്ന് എനിക്കറിയില്ല” സ്മിത്ത് പറഞ്ഞു.

Latest Stories

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്