ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കുന്ന വാര്‍ത്താസമ്മേളനം ഏഴ് മണിക്കോ?

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകന്മാരില്‍ ഒരാളായ മഹേന്ദ്ര സിംഗ് ധോണി ഇന്ന് ഏഴ് മണിയ്ക്ക് വിരമിക്കല്‍ പ്രഖ്യാപിക്കുമോ? ക്രിക്കറ്റ് ലോകത്ത് പടരുന്ന റൂമറുകള്‍ ഇത്തരത്തിലാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന് പിന്നാലെയാണ് ധോണി ഉടന്‍ വിരമിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ 2016 ടി20 ലോക കപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോഹ്ലി പങ്കുവെച്ചത്. “ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷ്യല്‍ രാത്രി. ഫിറ്റ്നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി എന്നെ ഓടിച്ചു” എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു കോഹ്ലിയുടെ ട്വീറ്റ്.

ഇതോടെയാണ് ധോണി വിരമിക്കുകയാണ് എന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കോഹ്ലി ഇപ്പോള്‍ എന്തിന് ഈ ചിത്രം പോസ്റ്റ് ചെയ്‌തെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ഇത് ധോണി വിരമിക്കുന്നതിന് മുന്നോടിയായിട്ടുളള സൂചനയായാണ് പലരും വിലയിരുത്തുന്നത്.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാതെ ധോണി അവധിയിലാണ്. ഏകദിന ലോക കപ്പിലാണ് ധോണി അവസാനമായി ടീം ഇന്ത്യയ്ക്കായി കളിച്ചത്.

Latest Stories

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍