INDIAN CRICKET: അവനെ പോലൊരു കളിക്കാരന്‍ ടീമിലുണ്ടാവുക എന്നത് വിലമതിക്കാനാകാത്ത കാര്യം, എന്തൊരു പെര്‍ഫോമന്‍സാണ് കാഴ്ചവയ്ക്കുന്നത്, തന്റെ ഇഷ്ടതാരത്തെ കുറിച്ച്‌ വിരാട് കോഹ്‌ലി

ഇന്ത്യയുടെ എറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്മാരില്‍ ഒരാളായാണ് വിരാട് കോഹ്‌ലി അറിയപ്പെടുന്നത്. ടീമിനെ നിര്‍ണായകമായ പല സീരീസുകളിലും വിജയത്തിലേക്ക് നയിക്കാന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ കൂടുതല്‍ കാലം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കാനും താരത്തിന് സാധിച്ചു. വിരാട് കോഹ്‌ലി ക്യാപ്റ്റനായ സമയത്ത് ഇന്ത്യന്‍ ടീമില്‍ പ്രധാന സ്പിന്നറായി കളിച്ച താരമായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍. കോഹ്‌ലിയുടെ വിജയകരമായ ക്യാപ്റ്റന്‍സി റെക്കോഡില്‍ അശ്വിനും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പലപ്പോഴും കോഹ്‌ലി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി ചെയ്ത് പൂര്‍ത്തിയാക്കാന്‍ അശ്വിന് സാധിച്ചു.

അശ്വിനെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഹ്ലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ന്യൂസിലന്‍ഡിനെതിരെ 2016ല്‍ നടന്ന ഹോം സീരിസില്‍ ആദ്യ മത്സരത്തില്‍ 197 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങില്‍ 40 റണ്‍സ് നേടിയ അശ്വിന്‍ രണ്ട് ഇന്നിങ്‌സുകളിലായി പത്ത് വിക്കറ്റുകളും വീഴ്ത്തി.

“ഇന്ത്യന്‍ ടീമിനു വേണ്ടി അശ്വിന്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ലോകത്തിലെ എല്ലാ മികച്ച കളിക്കാരെയും എടുത്തുനോക്കിയാല്‍, അദ്ദേഹം എളുപ്പത്തില്‍ ആദ്യ മൂന്ന്‌-നാല് സ്ഥാനങ്ങളില്‍ എത്തും. ടെസ്റ്റ് മത്സരങ്ങള്‍ വിജയിപ്പിക്കുന്നത് ബൗളര്‍മാരാണെന്ന് ഞാന്‍ കരുതുന്നു, അശ്വിനും അവരില്‍ ഒരാളാണ്. റാങ്കിംഗ്- ഞാന്‍ അതിലൊന്നും വലിയ ബോധവാനല്ല. അശ്വിന്‍ ഇപ്പോള്‍ ഏറ്റവും മികച്ചവനാണെന്ന് സൂചിപ്പിക്കുന്നു. അതിനാല്‍ നിങ്ങളുടെ ടെസ്റ്റ് ടീമില്‍ അശ്വിനെപ്പോലുള്ള ഒരു ക്രിക്കറ്റ് കളിക്കാരന്‍ ഉണ്ടായിരിക്കുന്നത് വിലമതിക്കാനാവാത്തതാണ്”.

“കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെന്നതില്‍ സംശയമില്ല. അശ്വിന്‍ തന്റെ കളിയില്‍ വളരെ കഠിനാധ്വാനം ചെയ്യുന്നു. അദ്ദേഹം കളിയെക്കുറിച്ച് വളരെ സൂക്ഷ്മമായി ചിന്തിക്കുന്ന ആളാണ്. ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാന്‍ അശ്വിന് ഇഷ്ടമാണ്. അദ്ദേഹം കളിയെ നന്നായി മനസ്സിലാക്കുന്നു, അദ്ദേഹം വളരെ മിടുക്കനായ ക്രിക്കറ്റ് കളിക്കാരനാണ്, വളരെ ബുദ്ധിമാനാണ്. അത് അശ്വിന്റെ ബാറ്റിംഗിലും പ്രകടമാണ്. അദ്ദേഹം സാഹചര്യം മനസ്സിലാക്കുകയും അതിനനുസരിച്ച് കളിക്കുകയും ചെയ്യുന്നു. എപ്പോള്‍ റണ്‍സ് നേടണമെന്നും എപ്പോള്‍ സാഹചര്യം മറികടക്കണമെന്നും അശ്വിന് അറിയാം, കോഹ്ലി കൂട്ടിച്ചേര്‍ത്തു.

Latest Stories

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ'; നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവിന്റെ മൊഴി

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ

'അവന്മാർക്കെതിരെ 200 ഒന്നും അടിച്ചാൽ പോരാ'; ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ന്യുസിലാൻഡ് നായകൻ

കീവികളെ പറത്തി വിട്ട് ഇഷാൻ കിഷൻ; ടി-20 ലോകകപ്പിൽ പ്രതീക്ഷകളേറെ

'അസ്തമനത്തിന് ശേഷമുള്ള സൂര്യോദയം'; രാജകീയ തിരിച്ചു വരവിൽ സൂര്യകുമാർ യാദവ്

നീയോൺ ഇന്ത്യ: നഗരങ്ങൾ ആഘോഷിക്കുമ്പോൾ കത്തിക്കരിയുന്ന തൊഴിലാളികൾ

ആ ലിങ്കിൽ 'ക്ലിക്ക്' ചെയ്യല്ലേ... പരിവാഹൻ ആപ്പിന്റെ പേരിലുള്ള തട്ടിപ്പ് വീണ്ടും പെരുകുന്നു