സ്വന്തം ശക്തി തന്നെയാണ് കോഹ്‌ലിയുടെ ബലഹീനതയും; തുറന്നടിച്ച് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍

2021ലും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സെഞ്ച്വറിയില്ല. ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാന ടെസ്റ്റായ സെഞ്ചൂറിയനില്‍ രണ്ട് ഇന്നിംഗ്സിലും സ്‌കോര്‍ ഉയര്‍ത്താന്‍ കോഹ്‌ലിക്ക് കഴിഞ്ഞില്ല. വിദേശത്ത് തുടര്‍ച്ചയായ പത്താം ടെസ്റ്റ് ഇന്നിംഗ്സിലാണ് നല്ല സ്‌കോര്‍ കണ്ടെത്താനാകാതെ കോഹ്‌ലി പുറത്താകുന്നത്. തന്റെ സിഗ്നേച്ചര്‍ ഷോട്ടായ കവര്‍ഡ്രൈവ് ഷോട്ട് കളിക്കുന്നതിലെ പിഴവാണ് കോഹ്‌ലിക്ക് വില്ലനായിരിക്കുന്നത്. ഇക്കാര്യം ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍ തന്നെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

‘ഇത് അദ്ദേഹത്തിന് ധാരാളം റണ്‍സ് നല്‍കുന്ന ഷോട്ടാണ്. ഇതാണ് അദ്ദേഹത്തിന്റെ സ്‌കോറിംഗ് ഷോട്ട്. അതിനാല്‍, അയാള്‍ക്ക് ആ ഷോട്ട് കളിക്കേണ്ടതുണ്ട്, നമ്മുടെ ശക്തി പലപ്പോഴും നിങ്ങളുടെ ബലഹീനതയായും മാറുമെന്ന് ഞാന്‍ കരുതുന്നു.’

‘ആ ഷോട്ട് എപ്പോള്‍ കളിക്കണം, അത് കളിക്കാന്‍ കഴിയുന്ന പന്തായിരുന്നോ, ആ ഷോട്ട് കളിക്കാന്‍ പറ്റിയ സമയമായിരുന്നോ അത്, തുടങ്ങിയവയാണ് എപ്പോഴുമുള്ള ചര്‍ച്ചകള്‍. നമ്മുടെ ഗെയിംപ്ലാനുകള്‍ കുറച്ചുകൂടി ശക്തമാക്കാന്‍ കഴിയുമെങ്കില്‍, അത് മികച്ചതായിരിക്കും’ റാത്തോര്‍

ഓഫ് സ്റ്റമ്പിനു പുറത്തേക്കു നീങ്ങുന്ന പന്തില്‍ കവര്‍ ഡ്രൈവിനു ശ്രമിച്ച് ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങിയായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും കോഹ്‌ലിയുടെ പുറത്താകല്‍. ഓഫ് സ്റ്റമ്പി നു പുറത്തേക്കു പാഞ്ഞ പേസ് ബോളുകള്‍ തന്നെയാണ് ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിയെ കൂടുതല്‍ തവണ പുറത്താക്കിയതും.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ