വിരാട് കോഹ്‌ലിക്ക് ആ സമയം എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല, അദ്ദേഹം എന്നോട് പെട്ടെന്ന് വന്ന് അങ്ങനെ പറഞ്ഞു; വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ദീപ്

ഇന്ത്യൻ പേസർ ആകാശ് ദീപ് , കാൻപൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ രണ്ട് സിക്സ് അടിച്ച ബാറ്റ് വിരാട് കോഹ്‌ലി തനിക്ക് ചോദിക്കാതെ തന്നെ തരുക ആയിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ്. ആധുനിക ബാറ്റിംഗ് ഇതിഹാസം കോഹ്‌ലി, താൻ ആ ബാറ്റിൽ നിന്ന് “കവർ ഡ്രൈവ് ഫീൽ” ലഭിക്കുന്നതായി പറഞ്ഞപ്പോൾ തമാശയായി ബാറ്റ് തിരികെ ചോദിച്ചു എന്നും പറഞ്ഞു.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ, ദീപ് അഞ്ച് പന്തുകളിൽ 12 റൺസ് നേടി, ഇന്ത്യയുടെ 285/9 എന്ന സ്കോറിലേക്ക് സംഭാവന നൽകി. രോഹിത് ശർമയുടെ ടീം ഏഴു വിക്കറ്റിന് വിജയം നേടി, രണ്ട് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. കളേഴ്സ് സിനിമാപ്ലെക്സിലെ ഒരു അഭിമുഖത്തിൽ, കോഹ്ലിയിൽ നിന്ന് ബാറ്റ് നേടുന്നത് എത്ര പ്രയാസകരമായിരുന്നുവെന്ന് ദീപിനോട് ചോദിച്ചു.

“പ്രയാസകരമായിരുന്നു, പക്ഷേ എനിക്ക് അറിയില്ല എന്താണ് ഭയ്യയ്ക്ക് സംഭവിച്ചത് എന്നാണ്. അദ്ദേഹം തന്നെ വന്ന് ബാറ്റ് തന്നിട്ട് അതുകൊണ്ട് കളിക്കാൻ പറയുക ആയിരുന്നു. എവിടെയോ എന്നെ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടാകാം. അതുകൊണ്ട് എനിക്ക് ബാറ്റ് കിട്ടിയത് എളുപ്പമായി” അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യൻ പേസറോട് ബാറ്റ് തിരികെ നൽകേണ്ടതുണ്ടോ എന്നും അഭിമുഖത്തിൽ ചോദിച്ചിരുന്നു .

“ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഈ ബാറ്റിൽ നിന്ന് കവർ ഡ്രൈവ് ഫീൽ ലഭിക്കുന്നു എന്ന്, അപ്പോൾ അദ്ദേഹം ബാറ്റ് തിരികെ  നൽകാൻ പറഞ്ഞു. ഞാൻ ചോദിച്ചു നിങ്ങൾക്ക് ബാറ്റ് തിരികെ വേണോ എന്ന്, അദ്ദേഹം ‘വേണ്ട’ എന്നു പറഞ്ഞു,” ആകാശ് ദീപ് മറുപടി നൽകി.

ബാറ്റിംഗിന് പുറമെ, കാൻപൂർ ടെസ്റ്റിൽ ദീപ് മൂന്ന് പ്രധാന വിക്കറ്റുകൾ വീഴ്ത്തി ബോളിങ്ങിലും തിളങ്ങി.

Latest Stories

IND VS ENG: എന്നെ നായകനാക്കിയത് വെറുതെ അല്ല മക്കളെ; ആദ്യ ഇന്നിങ്സിലെ ഡബിൾ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടി ശുഭ്മാൻ ഗിൽ

അപകടാവസ്ഥയിൽ പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ്

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, 5 പേര്‍ ഐസിയുവിൽ, ജാഗ്രത

യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, റെക്കോഡുകൾ തകരുന്നു; ഇന്ത്യൻ സീനിയർ ടീമിലേക്ക് അവകാശവാദം ഉന്നയിച്ച് 14 കാരൻ

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

IND VS ENG: "ഈ മാന്യനെ ഞാൻ ‌ടീമിലേക്ക് തിരഞ്ഞെടുക്കില്ല": ഇന്ത്യൻ താരത്തിനെതിരെ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ

കോഹ്‌ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ്: ആരാധകരുടെ ആശങ്ക സത്യമായി, സ്ഥിരീകരണവുമായി ബിസിസിഐ

'ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും, പണി ഉടൻ പൂര്‍ത്തിയാക്കും'; മന്ത്രി ആർ ബിന്ദു

ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിൽ, കഥാപാത്രം ആവശ്യപ്പെടുമ്പോൾ അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല, കാലാപാനി രം​ഗത്തെ കുറിച്ച് മോഹൻലാൽ

സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!