INDIAN CRIKET: കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി കളിക്കുക ഈ ഈ സീരീസില്‍, ഉടനെയുണ്ടാകില്ല, എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കാം

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഒരാഴ്ചയ്ക്കുളളിലാണ് രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്. മേയ് ഏഴിനായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ രോഹിത് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നതായി ആരാധകരെ അറിയിച്ചത്. കോഹ്‌ലിയും ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്‌. ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഈ ഫോര്‍മാറ്റില്‍ നിന്നും നേരത്തെ തന്നെ ഇരുവരും വിരമിച്ചിരുന്നു. നിലവില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് രോഹിതും കോഹ്‌ലിയും തുടരുക. 2027 ഏകദിന ലോകകപ്പ് വരെ ടീമില്‍ തുടരുമെന്ന് ഇരുവരും നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം കോഹ്ലിയും രോഹിതും ഇനി എന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലിലാണ് ഇരുവരും അവസാനമായി ഒന്നിച്ചുകളിച്ചത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്തതായി കളിക്കുക. ഇരുവരും ഈ പരമ്പരയില്‍ ഉണ്ടാകില്ലന്ന് ഉറപ്പായതിനാല്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് ഇനി ഏകദിന പരമ്പര വരാനുളളത്.

ബംഗ്ലാദേശ് പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് ഇന്ത്യ കളിക്കുക. ഓഗസ്റ്റ് 17നാണ് ആദ്യ ഏകദിനം ധാക്കയില്‍ ആരംഭിക്കുക. ഈ മത്സരത്തിലൂടെയാകും ചിലപ്പോള്‍ കോഹ്ലിയും രോഹിതും ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുക. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് ഈ സീരീസ്‌ റദ്ദാക്കാനും സാധ്യതയുണ്ട്. ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ പിന്നീട് ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യക്ക് കളിക്കേണ്ടി വരിക. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ വച്ചാകും ഈ സീരീസ്. ഈ പരമ്പരയിലൂടെയുമാകാം കോഹ്‌ലിയുടെയും രോഹിതിന്റെയും തിരിച്ചുവരവ്.

Latest Stories

'പൊലീസും സിസ്റ്റവും സർക്കാരിന്റെ കയ്യിലാണ്, അനന്തുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം'; പി വി അൻവർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

ശാരീരിക അസ്വസ്ഥ: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിനിമ വിജയിക്കാന്‍ എന്തുമാവാം, മുംബൈ സ്ട്രീറ്റില്‍ ആമിര്‍ ഖാന്റെ വട പാവ് വില്‍പ്പന; പിന്നാലെ വിമര്‍ശനം

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല.. വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ജയന്‍ ചേര്‍ത്തല

'കിറ്റെക്സ് ഇനി ആന്ധ്രയിലേക്കും'; ആന്ധ്രപ്രദേശ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം‍ഡി സാബു എം ജേക്കബ്

'പണം തന്നില്ലെങ്കില്‍ മാനഭംഗപ്പെടുത്തും'; നടന്‍ ജി കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തി; പ്രതികളുടെ പരാതിയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി; അറസ്റ്റ് നടപടികളിലേക്ക് കടന്ന് പൊലീസ്

'ഒരാളുടെ വിയർപ്പിന്റെ മൂല്യമാണ് ഓരോ നാണ്യ തുട്ടും, ആരെയാണ് വെടിപ്പായി പറ്റിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും'; ഡോ സൗമ്യ സരിൻ

അനന്തു മരിച്ചത് ഷോക്കേറ്റ്; വയറിൽ പൊള്ളിയ 3 പാടുകൾ, നേരിട്ട് കമ്പി വയറിൽ തട്ടി; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്