വിരാട് മര്യാദ കാട്ടുന്നില്ല; ശിക്ഷിക്കണമെന്ന് മുന്‍ ഇംഗ്ലീഷ് താരം

ആക്രമണോത്സുകതയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മുഖമുദ്ര. ഉരുളയ്ക്ക് ഉപ്പേരി എന്നതാണ് വിരാടിന്റെ നയം. കളിയുടെ നടത്തിപ്പുകാരായ അമ്പയര്‍മാരോടുള്ള കോഹ്ലിയുടെ പെരുമാറ്റം പലപ്പോഴും വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ലീഡ്‌സിലും അമ്പയറുടെ തീരുമാനത്തില്‍ കോഹ്ലി വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. ഇഷാന്ത് ശര്‍മ്മയുടെ ഓവറിലാണ് കോഹ്ലി അമ്പയറോട് നീരസം പ്രകടിപ്പിച്ചത്. അമ്പയര്‍മാരോട് തുടര്‍ച്ചയായി മോശമായി പെരുമാറുന്ന കോഹ്ലിയെ ശിക്ഷിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ് ആവശ്യപ്പെടുന്നു.

മഹാന്മാരായ കളിക്കാരിലൊരാളാണ് വിരാട്. പക്ഷേ, തുടര്‍ച്ചയായി അമ്പയര്‍മാരെ ചോദ്യംചെയ്യുന്നത് നിരാശാജനകമാണ്. ആദ്യ ഓവറില്‍ രണ്ടു തവണ ഇഷാന്ത് ശര്‍മ്മ ഓവര്‍ സ്‌റ്റെപ്പ് ചെയ്തു. പിന്നെ ഓഫ് സൈഡില്‍ വൈഡ് എറിഞ്ഞു. അമ്പയര്‍ അലക്‌സ് വാര്‍ഫ് വൈഡ് വിളിച്ചത് ശരിയായിരുന്നു. എന്നാല്‍ ഒന്നാം സ്ലിപ്പില്‍ നിന്ന് വിരാട് അനിഷ്ടം പ്രകടിപ്പിച്ചു- ലോയ്ഡ് പറഞ്ഞു.

ഓവറിന്റെ അവസാനം കോഹ്ലി വീണ്ടും വിഷയം എടുത്തിട്ടു. ഇത് അമ്പയറെ എതിര്‍ക്കലാണ്. ഇത്തരത്തിലെ പെരുമാറ്റത്തിന് കോഹ്ലിയെ ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ലോയ്ഡ് പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു