വിദര്‍ഭയുടെ ലീഡ് 500 കടന്നു; രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സെമിപ്രതീക്ഷയ്ക്ക് വിള്ളല്‍

രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ചരിത്രമെഴുതിയ കേരളത്തിന് സെമി പ്രവേശനമെന്ന മോഹത്തിന് മങ്ങലേല്‍ക്കുന്നു. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെന്ന നിലയില്‍ നില്‍ക്കുന്ന വിദര്‍ഭയുടെ ആകെ ലീഡ് 501 റണ്‍സായി ഉയര്‍ന്നു. മല്‍സരം സമനിലയില്‍ അവസാനിച്ചാലും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ സെമിയിലേക്കു പ്രവേശിക്കും.

സെഞ്ചുറി നേടിയ വിദര്‍ഭ ക്യാപ്റ്റന്‍ ഫയസ് ഫസല്‍ (119), വാംഖഡെ (107) എന്നിവരുടെ ഇന്നിങ്‌സുകളുടെ ബലത്തിലാണ് വിദര്‍ഭ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയത്.എന്നിവരുടെ ഇന്നിങ്‌സുകളും വിദര്‍ഭയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചു. വാഡ്കര്‍ (49 പന്തില്‍ 20), കരണ്‍ ശര്‍മ (എട്ടു പന്തില്‍ നാല്) എന്നിവരാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍.

നേരത്തെ വിദര്‍ഭയുയര്‍ത്തിയ 246 റണ്‍സ് പിന്തുടര്‍ന്ന കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 176 റണ്‍സിന് പുറത്തായി. ജലക് സക്‌സേന 40 റണ്‍സും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 32 റണ്‍സുമെടുത്തു. വെറും 38 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രജനീഷ് ഗര്‍ബാനിയാണ് കേരളത്തെ എറിഞ്ഞിട്ടത്. കേരളത്തിനായി രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും 29 റണ്‍സ് നേടി.

മുന്‍നിര തകര്‍ന്നപ്പോള്‍ മധ്യനിരമാത്രമാണ് ശരാശരി പ്രകടനം കാഴ്ച്ചവെച്ചത്. കേരളത്തിന്റെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ലളിത് യാദവ്, അദിത്യ സര്‍വതെ, അക്ഷയ് വഖാരെ, കരണ്‍ ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. വാലറ്റം കൂടി പ്രതിരോധിക്കാതെ വേഗം മടങ്ങിയപ്പോള്‍ കേരളം ലീഡ് വഴങ്ങുകയായിരുന്നു.

Latest Stories

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു