ഒരു 3ഡി ശങ്കറോ, ശിവം ദുബയോ ഒക്കെ ആയി ഒതുങ്ങി പോകാതിരിക്കാന്‍ വെങ്കി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍ വെങ്കഡേശ് അയ്യരുടെ SWOT അനാലിസിസ് നോക്കാം.

STRENGTH:

ബാക്ക്ഫൂട്ട്, മിഡില്‍ സ്റ്റമ്പ് ലൈനിലും, ഫ്രണ്ട്ഫൂട്ട, ലെഗ് സ്റ്റമ്പ് ലൈനിലും പ്ലേസ് ചെയ്ത്, ക്രീസില്‍ ഡീപ്പായുള്ള ബാറ്റിങ് സ്റ്റാന്‍സ്. ഹൈ ബാക്ക് ലിഫ്റ്റ്. ഫ്രണ്ട് ഫൂട്ട് മിഡില്‍ സ്റ്റമ്പ് ലൈനിലേക്ക് കൊണ്ട് വരിക എന്നതാണ്, ഷോട്ട് എടുക്കാനുള്ള ഫസ്റ്റ് ട്രിഗ്ഗര്‍ മൂവ്‌മെന്റ്. തന്‍മൂലം, ബോളിന്റെ ലൈനില്‍ വന്ന്, സ്റ്റേബിള്‍ ബോഡി ബാലന്‍സോടെ ഷോട്ടുതിര്‍ക്കാന്‍ സാധിക്കുന്നു.

ഓണ്‍ സൈഡില്‍ (ലെഗ് സൈഡ് ) ലോങ്ങ് ഓണ്‍ മുതല്‍, ഫൈന്‍ ലെഗ് വരെയുള്ള ഏറിയയില്‍ ലോകത്തിലെ ഏത് ഗ്രൗണ്ടും ക്ലിയര്‍ ചെയ്യാന്‍ സാധിക്കും. ഓഫ് സൈഡില്‍ ബിഹൈന്‍ഡ് ദി സ്‌ക്വയര്‍ റീജിയനില്‍ (ഡീപ് പോയിന്റ്, ബാക്ക്വേര്‍ഡ്, തേര്‍ഡ് മാന്‍ ) അനായാസമായി ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ സാധിക്കുന്നു. ബ്ലയിന്റ് സ്ലോഗ്ഗിംഗ് നടത്താതെ തന്നെ ക്രോസ്സ് ബാറ്റ് ഷോട്ടുകളും, ബിഹൈന്റ് ദി ബോള്‍ ‘തൂക്കി അടി ‘ നടത്താനുമുള്ള കഴിവിനോപ്പം, അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ കളിക്കാനുമുള്ള മിടുക്കുണ്ട്.

WEAKNESS :

ഫ്രണ്ട് ഫുട്ടില്‍ വീക്കാണ്. ഓഫ്സൈഡില്‍ കവര്‍, എക്‌സ്ട്രാ കവര്‍, ലോങ്ങ്‌ങോഫിലൊക്കെ ചില ഷോട്ടകള്‍ കളിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും, പ്രോപ്പര്‍ ഫുട്ട് വര്‍ക്കില്ല. ഇന്‍സ്വിങ്ങറുകളും , ഓഫ് കട്ടറുകളും പോലെയുള്ള ഇന്‍കമ്മിങ്ങ് ഡെലിവറികളോട് വള്‍നറബിളാണ്.

എക്രോസ് ദി ലൈന്‍ ബാറ്റ് വീശാനുള്ള നാച്ചുറല്‍ ടെന്‍ഡന്‍സി, ബൗളര്‍മുതലാക്കാന്‍ സാധ്യത ഏറെയാണ്. ന്യൂസിലാന്റുമായുള്ള രണ്ടാമത്തെ T20 യില്‍ ട്രെന്റ് ബോള്‍ട്ടിന്റെ സ്ലോ ഡെലിവറി കൃത്യമായി റീഡ് ചെയ്യാതെ ക്രോസ്സ് ബാറ്റ് ഷോട്ടുകളിക്കാന്‍ ശ്രമിച്ച് മിഡ്വിക്കറ്റില്‍ ക്യാച്ച് നല്‍കിയത് ഉദാഹരണം.

OPPORTUNITY :

അറ്റ്‌ലീസ്റ്റ്, T20 യില്‍ എങ്കിലും ഇന്ത്യയുടെ സ്ഥിരം ആറാം നമ്പര്‍ ബാറ്റര്‍ ആകാനുള്ള മികച്ച അവസരം. ഹാര്‍ഥിക്കിനെക്കാള്‍ സെലക്ട്ര്‍ മാര്‍ ഇപ്പോള്‍ പ്രിഫര്‍ ചെയ്യുന്ന ഫാസ്റ്റ് ബൗളിംഗ് ആള്‍റൗണ്ടര്‍ എന്നതും അനുകൂല ഘടകം. വിന്‍ഡിസിനെതിരെ യുള്ള ബാറ്റിങ് & ബൗളിംഗ് പ്രകടനം, ശ്രീലങ്കക്കെതിരെയും ആവര്‍ത്തിച്ചാല്‍, ഓസ്‌ട്രേലിയയില്‍ നടക്കുന്ന T20 വേള്‍ഡ് കപ്പ് ടീമിലേക്ക് ഒരു സ്‌ട്രോങ്ങ് കണ്ടന്ററായി മാറും.

THREAT:

‘Jack of All, Master of Nothing’ എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ ക്രിക്കറ്റിങ് വേര്‍ഷനാണ്, Bits & Pieces Cricketers.’ ബാറ്റും ചെയ്യും, ബോളും ചെയ്യും, ഫീല്‍ഡും ചെയ്യും, പക്ഷെ ടീമിന് ഒരു ഗുണവുമില്ല. ആ ഗണത്തില്‍ പെടുന്ന ഒരു 3D ശങ്കറോ, ശിവം ദുബയോ ഒക്കെ ആയി ഒതുങ്ങി പോകാതിരിക്കാന്‍ അയ്യര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്