കാണികൾക്ക് ഗ്രൗണ്ട് സ്റ്റാഫുകളുടെ വക 'വെള്ളമടി'; സംഭവത്തിൽ പ്രശംസകളും വിമർശനങ്ങളും ഒരുമിച്ച്

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിനാണ് വിജയിച്ചത്. ഒഡീഷയിലെ കട്ടക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. താപനില 34 ഡിഗ്രി സെൽഷ്യസായിട്ടും ആരാധകർ മത്സരം കാണാൻ എത്തിയിരുന്നു. ചൂട് കാരണം കാണികൾ അസ്വസ്ഥരായിരുന്നു.

ആ സമയത്ത് ഗ്രൗണ്ട് സ്റ്റാഫ് ആരാധകരെ തണുപ്പിക്കാൻ വെള്ളം ചീറ്റിച്ചിരുന്നു. ചൂടിൽ നിന്ന് രക്ഷിക്കാൻ ചെയ്യ്തതാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ ആയതോടെ വിമർശനങ്ങൾ ഉയരുകയാണ്. പണം കൊടുത്ത് കളി കാണാൻ വരുന്നവരെ ഇങ്ങനെ ആണോ ട്രീറ്റ് ചെയ്‌യേണ്ടത് എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിച്ചിരിക്കുന്നത്.

എന്നാൽ ഇന്ത്യൻ താരമായ റിഷബ് പന്ത് അടക്കമുള്ളവർ ഈ പ്രവർത്തിയിൽ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന മത്സരമായതിനാൽ വെയിലത്ത് ഇരുന്ന ആരാധകരെ തണുപ്പിക്കാൻ വെള്ളം നിറച്ച വലിയ ജാർ ഗ്യാലറികളിൽ എത്തിച്ച് വെള്ളം ചീറ്റിക്കുകയായിരുന്നു.

ഏറെനാളായി ഫോം ഔട്ട് ആയി നിന്നിരുന്ന രോഹിത് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യക്ക് തകർപ്പൻ ജയം നേടാനായത്. രോഹിത് 90 പന്തികൾ 12 ഫോറും 7 സിക്സറുകളുമടക്കം 119 റൺസാണ് താരം നേടിയത്.

Latest Stories

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ.എൻ. ഷംസീർ, ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്: പി. വി. അൻവർ

ഈ മാസം കൂടുതൽ മഴ ലഭിച്ചേക്കും; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്

ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത്

വെടിനിര്‍ത്തൽ കരാറിൽ പുതിയ നിർദേശങ്ങളുമായി ഇറാൻ; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു