'ആ നിയമത്തെക്കുറിച്ച് യുഎസ്എ കളിക്കാർക്ക് അറിയില്ലായിരുന്നു'; ടീമിനെ പ്രതിരോധിച്ച് ഹെഡ് കോച്ച്

ഐസിസി ടി20 ലോകകപ്പ് 2024ല്‍ ഇന്ത്യക്കെതിരെ അഞ്ച് റണ്‍സ് പെനാല്‍റ്റി വഴങ്ങിയത് മത്സരത്തിന്റെ ഫലത്തെ ബാധിച്ചിട്ടില്ലെന്ന് യുഎസ്എ ഹെഡ് കോച്ച് സ്റ്റുവര്‍ട്ട് ലോ. അഞ്ച് റണ്‍സ് പെനാല്‍റ്റി നിയമത്തെക്കുറിച്ച് യുഎസ്എ കളിക്കാര്‍ക്ക് നേരത്തെ അറിയില്ലായിരുന്നുവെന്നും ലോ പറഞ്ഞു.

മുമ്പത്തെ ഗെയിമുകളില്‍ ഞങ്ങള്‍ക്ക് കുറച്ച് മുന്നറിയിപ്പുകള്‍ ലഭിച്ചു, ഓവറുകള്‍ക്കിടയില്‍ ഞങ്ങളുടെ വേഗത മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത കാര്യമാണിത്. പഠിക്കാന്‍ ധാരാളം ഉള്ള ഒരു വികസ്വര ടീമാണ് ഞങ്ങള്‍ ഇപ്പോഴും. ഇത് ഞങ്ങള്‍ക്ക് മെച്ചപ്പെടുത്താന്‍ കഴിയുന്ന ഒരു മേഖല മാത്രമാണ്. ക്രിക്കറ്റ് എന്ന ഗെയിമില്‍ കളിക്കളത്തിലെ കളി മാത്രമല്ല, അടുത്തിടെ അവതരിപ്പിച്ച നിയമങ്ങളും സങ്കീര്‍ണതകളും മനസ്സിലാക്കുന്നതും ഉള്‍പ്പെടുന്നു.

ഈ വര്‍ഷമാദ്യം ബംഗ്ലാദേശ്, കാനഡ പരമ്പരകള്‍ക്ക് മുമ്പ് ഞങ്ങളുടെ പല കളിക്കാര്‍ക്കും ഈ നിയമത്തിനെക്കുറിച്ച് അറിയില്ലായിരുന്നു. ഈ പുതിയ നിയന്ത്രണങ്ങളോട് എങ്ങനെ നന്നായി പൊരുത്തപ്പെടുത്താമെന്നാണ് ചര്‍ച്ച ചെയ്യേണ്ടത്.

ആ അഞ്ച് റണ്‍സിന്റെ കുറവ് കളിയുടെ ഫലത്തെ ബാധിച്ചില്ല. അത് ഞങ്ങളുടെ ടീമിനെ തളര്‍ത്തിയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവസാനം വരെ ഞങ്ങള്‍ ഉറച്ചുനിന്നു, കഠിനമായി പോരാടി. ലോകത്തിലെ പ്രമുഖ ടീമുകളിലൊന്നിനെതിരെ മത്സരിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധേയമായ സ്വഭാവം പ്രകടിപ്പിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു- ലോ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 16-ാം ഓവര്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു സംഭവം. ഓണ്‍-ഫീല്‍ഡ് അമ്പയര്‍ പോള്‍ റീഫല്‍ യുഎസ്എയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സിനോട് സംസാരിക്കുന്നത് കണ്ടു. ഒരുമിനിറ്റിനുള്ളില്‍ അടുത്ത ഓവര്‍ ആരംഭിക്കണമെന്ന നിയമം മത്സരത്തില്‍ മൂന്നാം തവണയും അമേരിക്ക തെറ്റിച്ചു. ചട്ടം അനുസരിച്ച്, ബാറ്റിംഗ് ടീമിന്റെ റണ്‍സില്‍ അഞ്ച് റണ്‍സ് കൂട്ടിചേര്‍ത്തു.

ഇന്ത്യ 15 ഓവറില്‍ 76/3 എന്ന നിലയിലായിരുന്നു. പുതിയ ഓവറില്‍ ഒരു പന്ത് പോലും എറിയാതെ സ്‌കോര്‍ 81 ആയി. ഓവറുകള്‍ക്കിടയില്‍ ഒരു ടീമിന് തയാറെടുപ്പുകള്‍ക്കായി ഒരു മിനിറ്റ് നല്‍കും. ഈ സമയപരിധി മൂന്നു തവണ മറികടന്നാല്‍ ഫീല്‍ഡിംഗ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി ചുമത്തും.

Latest Stories

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

കൂലിയിലെ പാട്ട് കണ്ട് 'ഒറിജിനൽ' മോണിക്ക ബെലൂച്ചി, ഗാനത്തെ കുറിച്ച് താരം പറഞ്ഞത്, വണ്ടറടിച്ച് പൂജ ഹെഗ്ഡെ

'കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെക്കണം, തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; വി ശിവൻകുട്ടി

'എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവന, ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്'; വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്

ആ ഒരു ഓൾറൗണ്ടർ താരത്തിന്റെ അഭാവം ഇന്ത്യൻ ടീമിൽ വ്യക്തമായിരുന്നു; തുറന്നടിച്ച് മുൻ ന്യുസിലാൻഡ് ഇതിഹാസം

'എനിക്കെതിരെ ​ഗൂഢാലോചന, എല്ലാത്തിനും പിന്നിൽ...'; മത്സരവുമായി മുന്നോട്ടുപോകുമെന്ന് സജി നന്ത്യാട്ട്