അപ്രതീക്ഷിതം, സൂപ്പർ താരത്തിന് ലോക കപ്പ് നഷ്ടമായേക്കും; ഇന്ത്യക്ക് വലിയ തിരിച്ചടി

ടീം ഇന്ത്യയുടെ ആ പേടിസ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ ടി20 ലോക കപ്പില്‍ കളിക്കുന്നത് സംശയത്തിലായിരിക്കുകയാണ്. നട്ടെല്ലിനേറ്റ പരിക്കാണ് താരത്തെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തുന്നത്. 2019-ല്‍ ബുംറയുടെ പദ്ധതികള്‍ പാളം തെറ്റിച്ച അതേ ഗുരുതരമായ പരിക്കാണ് വീണ്ടും വില്ലനായെത്തിയിരിക്കുന്നത്. ടി20 ലോക കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ ബിസിസിഐയും സെലക്ടര്‍മാരും ആശങ്കയിലാണ്.

‘അതെ, അത് ആശങ്കാജനകമാണ്. ലഭ്യമായ ഏറ്റവും മികച്ച ചികിത്സയാണ് അവന് നല്‍കുന്നത്. പ്രശ്‌നം അത് അദ്ദേഹത്തിന്റെ പഴയ പരിക്കാണ്, അതാണ് ആശങ്ക. ലോകകപ്പിന് ഇനി രണ്ട് മാസമേ ബാക്കിയുള്ളൂ, ഏറ്റവും മോശം സമയത്താണ് അദ്ദേഹത്തിന് ഈ പരിക്ക് പറ്റിയത്.’

‘ഞങ്ങള്‍ അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. അതിനാല്‍ തന്നെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതുണ്ട്.’ ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

താരത്തിന്റെ പരിക്ക് സാരമുള്ളത് തന്നെയാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. പരിക്കിന്റെ പിടിയിലായതിനാല്‍ താരത്തെ എഷ്യാ കപ്പില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. താരത്തിന് വരുന്ന ടി20 ലോക കപ്പും നഷ്ടപ്പെട്ടാല്‍ ഇന്ത്യയുടെ പദ്ധതികളെ അത് തകിടം മറിക്കുമെന്ന് ഉറപ്പാണ്.

ഓസ്‌ട്രേലിയൻ മണ്ണിൽ ബുംറ ഇല്ലാതെ ഇറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ഇന്ത്യക്ക് ആകില്ല. അത്ര മികച്ച ഒരു ബൗളറെ നഷ്ടമായാൽ പകരം എന്ത് ചെയ്യും എന്ന ആശങ്ക ഇന്ത്യൻ ക്യാമ്പിലുണ്ട്. താരം അതിന് മുമ്പ് ഫിറ്റായി മടങ്ങി എത്തുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു