ലോക കപ്പിന് ശേഷം മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ-ബംഗ്ലാ താരങ്ങള്‍, നാണംകെട്ട് ക്രിക്കറ്റ്

അണ്ടര്‍ 19 ലോക കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ കളിക്കളത്തില്‍ “ചൂടന്‍ രംഗങ്ങള്‍”. ഇരുടീമുകളിലേയും താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടിയതാണ് ക്രിക്കറ്റിന് നാണക്കേടായാത്. ബംഗ്ലാദേശിന്റെ വിജയാഹ്ലാദത്തില്‍ അസ്വസ്ഥരായ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ നിയന്ത്രണം വിട്ട് കൈയേറ്റത്തിന് മുതിരുകയായിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതോടെ മറ്റ് താരങ്ങളും ഒഫീഷ്യലുകളുമെല്ലാം ഇടപെട്ട് പ്രകോപിതരായവരെ പിടിച്ചു മാറ്റുകയായിരുന്നു.

മത്സരത്തില്‍ ഡെക്ക് വര്‍ക്ക് ലൂയിസ് നിയമ പ്രകാരം മൂന്ന് വിക്കറ്റിന് ജയിച്ചാണ് ബംഗ്ലാദേശ് കൗമാര ലോക കിരീടം സ്വന്തമാക്കിയത്. 5ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ ജയപരാജയങ്ങള്‍ മാറിമറഞ്ഞ മത്സരത്തിനൊടുവിലാണ് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ബംഗ്ലാദേശ് കിരീടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു ഐസിസി കിരീടം സ്വന്തം പേരില്‍ എഴുതുന്നത്.

ജയിക്കാന്‍ ബംഗ്ലാദേശിന് 15 റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് മഴയെത്തിയത്. തുടര്‍ന്ന് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഓപ്പണര്‍ പര്‍വേഴ്സ് ഹുസൈന്റെയും അക്ബര്‍ അലിയുടെയും മികച്ച ബാറ്റിങാണ് ബംഗ്ലാദേശിന് വിജയം നല്‍കിയത്. പര്‍വേഴസ് ഹുസൈന്‍ 79 പന്തുകളില്‍ നിന്ന് 47 റണ്‍സ് നേടി. അക്ബര്‍ അലി 42റണ്‍സുമായി ക്രിസില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു