ഇന്ത്യയുടെ ഇതിഹാസ താരത്തെക്കാള്‍ ഞാന്‍ നന്നായി ഞാൻ ബാറ്റ് ചെയ്യുമായിരുന്നു ; പാകിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബോളര്‍

ഇന്ത്യയുടെ ഇതിഹാസതാരത്തേക്കാള്‍ മികച്ച രീതിയില്‍ താന്‍ ബാറ്റ് ചെയ്യുമായിരുന്നെന്ന് പാകിസ്ഥാൻ മുന്‍ ഫാസറ്റ് ബോളര്‍. ബാറ്റിംഗ് കൊണ്ട് താന്‍ ഒരു ലോകകപ്പ് മത്സരത്തില്‍ കളിയിലെ മികച്ച താരമായിട്ടുണ്ടെന്നും പറഞ്ഞു. ഇന്ത്യയുടെ ഇതിഹാസ താരത്തേക്കാള്‍ മികച്ച രീതിയില്‍ താന്‍ ബാറ്റ് ചെയ്തിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് പാകിസ്താന്റെ മൂന്‍ ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്‍ ആണ്. ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗുമായിട്ടാണ് തന്നെ താരം താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഒമാനില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ ഭാഗമായിട്ടാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ലോകകപ്പില്‍ വാലറ്റത്ത് മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതിന് കളിയിലെ മികച്ച താരമായിട്ടുണ്ട്. കൊളംബോയില്‍ നടന്ന ടി ട്വന്റി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 17 പന്തില്‍ 32 റണ്‍സ് എടുത്തിരുന്നു. ഈ മത്സരത്തില്‍ 19 റണ്‍സിന് ഒരു വിക്കറ്റും എടുത്തിരുന്നു. ഗ്രൂപ്പ് സ്‌റ്റേജിലെ ഈ മത്സരത്തില്‍ പാകിസ്താന്‍ ജയിക്കുകയും ചെയ്തിരുന്നു. ഗ്രൂപ്പ ഘട്ടത്തില്‍ ഹര്‍ഭജന്‍ സിംഗും നന്നായി ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ പ്‌ളേയര്‍ ഓഫ് ദി മാച്ച് കിട്ടിയത് എന്റെ ബാറ്റിംഗിനായിരുന്നു. ഇത് തന്നെയാണ് ഹര്‍ഭജനെക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണ് ഞാനെന്ന് പറയാന്‍ കാരണം.

അതേസമയം ഏകദിനത്തിന്റെ മൊത്തം റണ്‍നേട്ടം എടുത്താല്‍ 236 മത്സരങ്ങളില്‍ 1237 റണ്‍സ് അടിച്ച ഹര്‍ഭജനാണ് മുന്നില്‍. 130 കളിയില്‍ ഗുല്ലിന് അടിക്കാനായത് 457 റണ്‍സാണ്. എന്നാല്‍ ടിട്വന്റി പരിശോധിച്ചാല്‍ 27 കളികളില്‍ 165 റണ്‍സ് ഗുല്‍ നേടിയിട്ടുണ്ട്. ഹര്‍ഭജനെക്കാള്‍ 57 റണ്‍സ് കൂടുതലാണ് ഇത്. 23 വര്‍ഷം നീണ്ട കരിയറില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഹര്‍ഭജന്‍ റിട്ടയര്‍ ചെയ്തു.

ഉമര്‍ ഗുല്ലാകട്ടെ 2020 ല്‍ എല്ലാ ഫോര്‍മാറ്റിലേക്ക് മടങ്ങി വരികയും ചെയ്തു. 2007 ലോകകപ്പില്‍ ട്വന്റിട്വന്റിയിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു. 2009 ല്‍ ടീമിന് കപ്പ് നേടിക്കൊടുക്കുന്നതിലും നിര്‍ണ്ണായക താരമായി.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി