എതിരാളികളെ 41 റണ്‍സിന് പുറത്താക്കി, അമ്പരപ്പിക്കുന്ന വിജയം നേടി ടീം ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍പ്പന്‍ ജയവുമായി ടീം ഇന്ത്യ. ജപ്പാനെതിരേയാണ് ഇന്ത്യ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ജപ്പാനെ 22.5 ഓവറില്‍ കേവലം 41 റണ്‍സിന് ഇന്ത്യ പുറത്താക്കുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ 4.5 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 18 പന്തില്‍ 29 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 11 പന്തില്‍ 13 റണ്‍സെടുത്ത കുമാര്‍ കുശാഗ്രയും ചേര്‍്ന്നാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്.

ജപ്പാന്‍ നേടിയ 41 റണ്‍സില്‍ 19 എണ്ണം എക്‌സ്ട്രാ ആയിരുന്നു എന്നതാണ് ഏറെ രസകരം. ജപ്പാന്റെ ഒരു ബാറ്റ്‌സ്മാന്‍ പോലും രണ്ടക്കം കാണാതിരുന്നപ്പോള്‍ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. ഏഴ് റണ്‍സ് വീതമെടുത്ത ഓപ്പണര്‍ ഷൂ നഗൗച്ചിയും കെന്റ ഓട്ട ഡോബെല്ലുമാണ് ജപ്പാന്റെ ടോപ് സ്‌കോററര്‍മാര്‍.

ഇന്ത്യക്കായി കാര്‍ത്തിക് ത്യാഗി മൂന്നും രവി ബിഷ്‌ണോയ് നാലും ആകാശ് സിംഗ് രണ്ടും വിക്കറ്റെടുത്തു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു.

ജയത്തോടെ ഗ്രൂപ്പ് എയില്‍ നാലു പോയന്റുമായി ഇന്ത്യ മുന്നിലെത്തി. 24ന് ന്യൂസിലന്‍ഡിനെതിരായാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!