അണ്ടര്‍ 19 ലോക കപ്പ്: അഫ്ഗാന്‍ ഫൈനലിന് ഇല്ല, ഇന്ത്യയുടെ വിധി ഇന്നറിയാം

അണ്ടര്‍ 19 ലോക കപ്പില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയ അഫ്ഗാനിസ്ഥാന്റെ പോരാട്ടം സെമി ഫൈനലില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരായി നടന്ന പോരാട്ടത്തില്‍ അഫ്ഗാന്‍ 15 റണ്‍സിന് പരാജയപ്പെട്ടു.

മത്സരത്തില്‍ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് നിശ്ചിയ ഓവറില്‍ 215 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ജയത്തോടെ ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു.

ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിഫൈനലില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ആന്റിഗ്വയില്‍ ഇന്ന് വൈകിട്ട് 6.30നാണ് മത്സരം. നാലുവട്ടം ജേതാക്കളായ ഇന്ത്യക്ക് ഇത് തുടര്‍ച്ചയായ നാലാം സെമിയാണ്. ഓസീസാകട്ടെ, രണ്ടുതവണ ചാമ്പ്യന്‍മാരായി.

കളിച്ച നാലു മത്സരവും ജയിച്ചാണ് ഇന്ത്യയുടെ വരവ്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് യാഷ് ദൂളും സംഘവും സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

Latest Stories

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി