'ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം': മനസുതുറന്ന് മുഹമ്മദ് ഷമി

അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അഭിമാനകരമായ അര്‍ജുന അവാര്‍ഡ് ലഭിച്ചു. 2023 ഏകദിന ലോകകപ്പിലെ അദ്ദേഹത്തിന്റെ സെന്‍സേഷണല്‍ ബോളിംഗിന് ശേഷം ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) അദ്ദേഹത്തിന്റെ പേര് അവാര്‍ഡിനായി ശുപാര്‍ശ ചെയ്യുകയായിരുന്നു.

ആഗോള ടൂര്‍ണമെന്റിലെ 7 മത്സരങ്ങളില്‍ നിന്ന് മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 24 വിക്കറ്റുകള്‍ അദ്ദേഹം നേടി. ലോകകപ്പിന്റെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ അദ്ദേഹം നല്‍കിയ സംഭാവനയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത ബോഡി അദ്ദേഹത്തിന് പ്രതിഫലം നല്‍കണമെന്ന് ആഗ്രഹിക്കുകയും അവര്‍ അദ്ദേഹത്തിന്റെ പേര് കായിക മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു.

ഈ നിമിഷം വിശദീകരിക്കാന്‍ പ്രയാസമാണ്. ‘സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും’ എന്ന് മാത്രമേ എനിക്ക് പറയാനാകൂ. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും കഠിനാധ്വാനത്തിന്റെ ഫലവുമാണ്- മുഹമ്മദ് ഷമി പിടിഐയോട് പറഞ്ഞു.

കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര മുഹമ്മദ് ഷമിക്ക് നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും അദ്ദേഹം പുറത്തിരിക്കാന്‍ സാധ്യതയുണ്ട്. താരം ഇതുവരെ ബോളിംഗ് ആരംഭിച്ചിട്ടില്ല, ഫിറ്റ്‌നസ് തെളിയിക്കാന്‍ അദ്ദേഹത്തിന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും.

രണ്ട് വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കുന്നതിനാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതാണ് എന്റെ ലക്ഷ്യം. പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പരകള്‍ പോലും ഉണ്ട്. എന്റെ കഴിവുകളെക്കുറിച്ച് എനിക്ക് ആശങ്കയില്ല- ഷമി കൂട്ടിച്ചേര്‍ത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ