ഇതാണ് ബി.സി.സി.ഐ, ഒരിക്കലും വിചാരിക്കാത്ത തീരുമാനങ്ങൾ എടുത്ത് ഞെട്ടിക്കും; ഐ.പി.എലിനിനിടെ പുതിയ നിർദേശമെത്തി; വേറെ ലെവൽ ബുദ്ധി

ബിസിസിഐ ഇപ്പോൾ ഞെട്ടിക്കുകയാണ്, ചില സമയത്ത് അവർ എടുക്കുന്ന തീരുമാനങ്ങൾ ആരാധകർ ഒരിക്കലും ചിന്തിക്കാത്ത രീതിയിലാണ് . എൻ‌സി‌എയുമായുള്ള ശ്രദ്ധാപൂർവമായ ആലോചനക്ക് ശേഷം, ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, മറ്റ് ഇന്ത്യൻ ബൗളർമാർ എന്നിവരോട് സീസണിൽ ‘അവരുടെ ജോലിഭാരം ഇരട്ടിയാക്കാൻ’ ആവശ്യപ്പെട്ടിരിക്കുകയാണ് ബിസിസിഐ . ജൂൺ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കണക്കിലെടുത്താണ് തീരുമാനം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെമുമ്പ് ഒരുപാട് സമയമൊന്നും ഇല്ലാത്തതിനാൽ തന്നെ ബിസിസിഐ കരാറിലേർപ്പെട്ട ബൗളർമാരോട് ജോലിഭാരം കൂട്ടാൻ ആവശ്യപ്പെട്ടത്. ഐ‌പി‌എൽ 2023 ഫൈനൽ കഴിഞ്ഞ് ഒരാഴ്ചത്തെ ഇടവേള മാത്രം ഉള്ളതിനാൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശാർദുൽ താക്കൂർ എന്നിവരും മറ്റുള്ളവരും ഓരോ ആഴ്ചയും 33 ഓവർ എറിയണം എന്നാണ് ബിസിസിഐ പറയുന്നത് .

“റെഡ് ബോളിൽ പരിശീലിക്കാൻ ബൗളർമാർക്ക് കൂടുതൽ സമയം ഉണ്ടാകില്ല. അതിനാൽ, അവർ റെഡ് ബോളിൽ പരിശീലനം തുടരണം. ലോക ടെസ്റ്റ് ചാംപ്യൻഷിപ് മുൻനിർത്തി ടീമിലുണ്ടാകാൻ സാധ്യതയുള്ള ബോളറുമാർക്ക് ഐപിഎല്ലിൽ പരിശീലനത്തിനായി റെഡ് ഡ്യൂക്കുകൾ നൽകിയിട്ടുണ്ട്, ”ഒരു മുതിർന്ന ബിസിസിഐ പറഞ്ഞു.

ഇന്ത്യയിൽ ഉപയോഗിക്കുന്ന SG ബോളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഡ്യൂക്ക്സ് ബോൾ. അളവുകൾ വ്യത്യസ്തമാണ്, എന്നാൽ പന്ത് നല്ല രീതിയിൽ സ്വിങ് ചെയ്യും . ഇപ്പോൾ Cricbuzz അനുസരിച്ച്, NCA ബൗളർമാർ നെറ്റ്സിൽ പന്തെറിയേണ്ട ഡെലിവറികളുടെ എണ്ണം പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ കളിക്കാർക്ക് ആഴ്ചയിൽ 200 ഡെലിവറികൾ എന്ന ടാർഗെറ്റ് നൽകുകയും അത് വേണമെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഐ‌പി‌എൽ ഗെയിമുകളിൽ ബൗളർമാർ 4 ഓവർ മാത്രം ബൗൾ ചെയ്യുന്നതിനാൽ, ഇന്ത്യൻ ബൗളർമാരെ റെഡ് ബോൾ ഉപയോഗിച്ച് ലോംഗ് സ്‌പെല്ലുകൾ എറിയുന്നത് ശീലമാക്കുക എന്നതാണ്.

200 ഡെലിവറികൾ ഏകദേശം 34 ഓവറുകളാണ്, ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ശരാശരി സെഷനാണ് ഇത്. ഇത് പ്രധാനമായും ഫാസ്റ്റ് ബൗളർമാർക്കുള്ളതാണെങ്കിലും, സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരും നിർദ്ദേശം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം

ഓവറാക്കി ചളമാക്കിയോ? 'ഗുരുവായൂര്‍ അമ്പലനടയില്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം

അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്, അത് സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു; തെന്നിന്ത്യൻ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി

സല്‍മാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, ഞാന്‍ പറ്റില്ലെന്നും പറഞ്ഞു.. ഞാന്‍ എല്ലാവരോടും നോ പറയും: നടി ഷര്‍മിന്‍ സേഗാള്‍

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്