ഇതൊക്കെ ആരാധകർ അല്ലെ പറയുന്നത്, ടീമിൽ അവസരം കിട്ടാത്തതിൽ സൂപ്പർ താരം നിരാശരനല്ല; അവനെ ഞങ്ങൾ ഒഴിവാക്കിയതല്ല: ഷാർദുൽ താക്കൂർ

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിൽ, ഇന്ത്യൻ ടീമിൽ നാല് സ്പിന്നറുമാർ ഉണ്ടായിരുന്നു. അതിൽ മൂന്ന് പേർ കളിച്ചു, എന്നിട്ടും യുസ്‌വേന്ദ്ര ചാഹൽ പരമ്പരയിലുടനീളം സൈഡ്‌ലൈനിൽ തുടർന്നു. കുൽദീപ് യാദവ് ഇന്ത്യയുടെ പ്രധാന ടീമിന്റെ ഭാഗം ആയതിനാൽ തന്നെ താരത്തിന് ഇനി അവസരം കിട്ടില്ല എന്നൊക്കെ വരെ ആരാധകർ പറയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തി എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഇതൊക്കെയാണെങ്കിലും, ഷാർദുൽ താക്കൂർ ചാഹലിനെ പിന്തുണച്ചു, “ഞങ്ങൾക്ക് മികച്ച ബെഞ്ച് സ്ട്രെങ്ത് ഉണ്ട്. ഒരാൾക്ക് ഒരു പരമ്പര കളിക്കാൻ കഴിയാതെ വരികയോ കുറച്ച് മത്സരങ്ങൾ ഒഴിവാക്കുകയോ ചെയ്യുന്നത് അസാധാരണമല്ല. മറുവശത്ത്, യുസി ഒരു മികച്ച കളിക്കാരനാണ്. ഈ കാലങ്ങളിൽ അവൻ നന്നായി ചെയ്തു. അവനെ ടീമിലെടുക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മാനേജ്‌മെന്റാണ്. എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. ”

ചാഹലിന്റെ കഴിവിൽ താക്കൂറിന്റെ ആത്മവിശ്വാസം പ്രകടമായിരുന്നു, “എന്നാൽ, അവൻ അത്ര മികച്ച കളിക്കാരനാണെന്നതിനാൽ, അവസരം ലഭിക്കുമ്പോഴെല്ലാം അവൻ ഡെലിവർ ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. അവൻ എപ്പോഴും ഒരുപാട് വിക്കറ്റുകൾ വീഴ്ത്തുന്നു. ടീമിന്റെ വിജയത്തിൽ അദ്ദേഹം സ്ഥിരമായി സംഭാവന ചെയ്യുന്നു.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ചാഹലിന് അവസരങ്ങൾ നഷ്ടമായെങ്കിലും, അത് സ്പിന്നറുടെ ആവേശം കുറയ്ക്കുകയോ ആത്മവിശ്വാസം കെടുത്തുകയോ ചെയ്യില്ലെന്ന് താക്കൂർ ഉറച്ചു വിശ്വസിച്ചു. “ഒരു പരമ്പര നഷ്‌ടപ്പെടുന്നത് അദ്ദേഹത്തെ നിരാശപ്പെടുത്തുകയോ ആത്മവിശ്വാസം തകർക്കുകയോ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. അവൻ നിരാശനാകില്ല. ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോഴെല്ലാം അദ്ദേഹം ധാരാളം മത്സരങ്ങൾ ജയിച്ചിട്ടുണ്ട്,” താക്കൂർ പറഞ്ഞു.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു