IPL 2024: ധോണിയുടെ അവസ്ഥ ഇങ്ങനെ, ഇത് അവസാന സീസൺ എന്ന് ഉറപ്പ് ; വീഡിയോ വൈറൽ

പ്രായം തനിക്ക് ഒരു നമ്പർ മാത്രമാണെന്ന് എംഎസ് ധോണി ഒരിക്കൽ കൂടി തെളിയിച്ചു. ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ (എംഐ) നടന്ന മത്സരത്തിൽ മുൻ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) ക്യാപ്റ്റൻ തൻ്റെ ഫിനിഷിംഗ് കഴിവുകൾ എല്ലാവര്ക്കും മുന്നിൽ ഒരിക്കൽക്കൂടി കാണിക്കുക ആയിരുന്നു.

ചെന്നൈ ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിൽ ബാറ്റ് ചെയ്യാനെത്തിയ ധോണി ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗിൽ നാല് പന്തിൽ മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 20 റൺസ് അടിച്ചെടുത്തു. എന്നിരുന്നാലും, കളി കഴിഞ്ഞ് മടങ്ങുമ്പോൾ ധോണി നടക്കാൻ ബുദ്ധിമുട്ടി മുടന്തുന്ന കാഴ്ച അദ്ദേഹത്തിൻ്റെ ആരാധകരിൽ ആശങ്ക ഉയർത്തി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇടതുകാലിൽ ഐസ് പായ്ക്ക് കെട്ടി അസ്വസ്ഥതയോടെ നടക്കുന്നതായി കാണിക്കുന്ന നിരവധി വീഡിയോകൾ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ധോണിയുടെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള എല്ലാ ആശങ്കകൾക്കും നടുവിൽ, ഹൃദയസ്പർശിയായ ഒരു ക്ലിപ്പ് ദശലക്ഷക്കണക്കിന് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

മത്സരത്തിന് ശേഷം ടീം ബസിൽ കയറാനുള്ള യാത്രയിൽ മുൻ സിഎസ്‌കെ ഓൾറൗണ്ടർ സുരേഷ് റെയ്‌ന നടക്കാൻ ബുദ്ധിമുട്ടുന്ന ധോണിക്ക് സഹായം നൽകുന്നത് വീഡിയോയിൽ കാണാം. ക്ലിപ്പ് ഒരു ദശലക്ഷം ഹൃദയങ്ങളെ കീഴടക്കുകയും ധോണിയും റെയ്‌നയും തമ്മിലുള്ള ശക്തമായ ബന്ധത്തിൻ്റെ ഓർമ്മകൾ പുതുക്കുകയും ചെയ്തു.

രണ്ട് താരങ്ങളും കളിക്കളത്തിൽ മികച്ച സൗഹൃദം പങ്കിട്ടു,. ആരാധകർ അവരുടെ ഓഫ് ഫീൽഡ് സൗഹൃദത്തെ ഒരുപോലെ അഭിനന്ദിക്കുന്നു. റെയ്‌ന കളിയിൽ നിന്ന് വിരമിച്ചതിന് ശേഷവും ധോണിയെ സഹായിക്കുന്ന ഈ ഏറ്റവും പുതിയ വീഡിയോ അവരുടെ ബന്ധം കാണിക്കുന്നു.

Latest Stories

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഐശ്വര്യക്ക് ഇതെന്തുപറ്റി? കൈയ്യില്‍ പ്ലാസ്റ്ററിട്ട് താരം, ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ

ടിക്കറ്റ് ചോദിച്ചതിന് ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ

IPL 2024: തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിന് വമ്പൻ പണി, അത് സംഭവിച്ചാൽ ഇത്തവണയും കിരീടം മറക്കാം

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങൾ പങ്കുവെച്ച് പാർവതി

നാഗവല്ലിയും ചന്തുവും നീലകണ്ഠനുമെല്ലാം വീണ്ടും വരുന്നു; റീ റിലീസിനൊരുങ്ങി 10 മലയാള സിനിമകള്‍

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍

നിന്റെ സഹായമില്ലാതെ ഡൽഹി മത്സരങ്ങൾ ജയിച്ചിട്ടുണ്ട്, അതുകൊണ്ട് അത്ര അഹങ്കാരം വേണ്ട; ഇന്ത്യൻ താരത്തോട് പരിശീലകൻ