ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല മക്കളെ; വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ

ന്യുസിലാൻഡിനെതിരെ നടന്ന അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് 46 റൺസ് വിജയം. ഇതോടെ പരമ്പര 4 -1 നു ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറിയാണ് നേടിയത്. കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചുറിയും ഹാർദിക്‌ പാണ്ട്യ, അഭിഷേക് ശർമ്മ റിങ്കു സിങ്, ശിവം ദുബൈ എന്നിവർ മികച്ച പ്രകടനവും കാഴ്ച വെച്ചു.

മലയാളി ആരാധകർക്ക് നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ. 6 പന്തിൽ ഒരു ഫോർ അടക്കം 6 റൺസാണ് താരത്തിന്റെ സംഭാവന. ഇതോടെ ഈ മാസം 7 മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിൽ താരം ബെഞ്ചിൽ തന്നെയായിരിക്കും എന്ന് ഉറപ്പായി. പരിക്കിൽ നിന്നും മുക്തി നേടി തിലക് വർമ്മ ടീമിൽ വരുന്നതോടെ ഓപണിംഗിൽ അഭിഷേക് ശർമ്മയോടപ്പം ഇഷാൻ കിഷനും കളിക്കും. മോശം പ്രകടനം നടത്തുന്ന സഞ്ജു ടി-20 ലോകകപ്പിൽ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലതെന്നാണ് മലയാളി ആരാധകരും അഭിപ്രായപ്പെടുന്നത്.

ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ 43 പന്തിൽ 6 ഫോറും 10 സിക്‌സും അടക്കം 103 റൺസാണ് താരം നേടിയത്. സൂര്യകുമാർ യാദവ് 30 പന്തിൽ 4 ഫോറും 6 സിക്‌സും അടക്കം 63 റൺസും, ഹാർദിക്‌ പാണ്ട്യ 42 റൺസും നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.

Latest Stories

'ജനങ്ങളിലേക്ക് ഇറങ്ങും, അവർ പറയുന്നത് കേട്ട് തിരുത്തും'; തിരഞ്ഞെടുപ്പിലുണ്ടായത് വലിയ തിരിച്ചടിയെന്ന് ടി പി രാമകൃഷ്ണൻ

'ജനവിധിയെ അംഗീകരിക്കുന്നു, തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോൽവി'; ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് പ്രവർത്തിക്കുമെന്ന് പിണറായി വിജയൻ

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ യമുന നദിയിൽ ബോട്ട് മുങ്ങി മൂന്ന് മരണം

'ഫയലുകൾ മാത്രം അല്ല, ഭയവും ഷ്രെഡ് ചെയ്യപ്പെടുന്നു'; മിനി മോഹൻ

'മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി, ഐക്യകണ്ഠേന പ്രമേയം പാസാക്കി'; സണ്ണി ജോസഫ്

‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട'; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ ഫ്ലക്സ്

ക്രൂസ് കപ്പലിൽ വൈറസ് ബാധിതരുടെ എണ്ണം എട്ടായി, രോ​ഗലക്ഷണങ്ങൾ കാണിച്ച മൂന്ന് യാത്രക്കാരെ കൂടി കപ്പലിൽ നിന്ന് മാറ്റി; സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ച് ഡബ്ല്യുഎച്ച്ഒ

കെ സി വേണുഗോപാലിന് 46 എംഎൽഎമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ, വി ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം; മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ചയോടെ

'അകമ്പടി വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി'; അധികാരമേൽക്കും മുൻപേ ജനപ്രിയ നടപടികളുമായി വിജയ്, നടപടി ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച്

'ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകി, ഇനിയും പോരാട്ടം തുടരും'; സംയുക്ത വാർത്താസമ്മേളനവുമായി പ്രതിരോധ സേനകൾ