പാകിസ്താനിലും ഉണ്ടെടാ ധോണി, ആ താരം ഇന്ത്യൻ ഇതിഹാസത്തെ പോലെ തന്നെ; മിസ്ബ ഉൾ ഹഖ് പറഞ്ഞത് ഇങ്ങനെ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ കീഴിൽ, 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ടി20 ലോകകപ്പ് മെൻ ഇൻ ബ്ലൂ സ്വന്തമാക്കി. 2011-ൽ സ്വന്തം തട്ടകത്തിൽ ഏകദിന ലോകകപ്പ് നേട്ടത്തിലേക്ക് ധോണി ഇന്ത്യയെ നയിച്ചു. 2013-ൽ ഇന്ത്യ ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ മൂന്ന് വൈറ്റ്-ബോൾ ഐ.സി.സി ട്രോഫികളും (അദ്ദേഹത്തിൻ്റെ പേരിലുള്ള റെക്കോർഡ്) നേടുന്ന ആദ്യ ക്യാപ്റ്റനായി.

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററുമായി താരതമ്യപ്പെടുത്തുന്നത് ഒരു വലിയ ബഹുമതിയായി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏതൊരു ക്യാപ്റ്റനും കരുതുന്നു. 2017 ജൂണിൽ, അന്നത്തെ പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ ധോണിയുമായി താരതമ്യപ്പെടുത്തിയ മിസ്ബ ഉൾ ഹഖ് താരത്തെ പാകിസ്താനിലെ ധോണി എന്നാണ് വിളിച്ചത്.

കാർഡിഫിലെ സോഫിയ ഗാർഡൻസിൽ 2017 ചാമ്പ്യൻസ് ട്രോഫിയുടെ ആദ്യ സെമിഫൈനലിൽ പാകിസ്ഥാൻ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് ശേഷം ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവെ മിസ്ബ ഇങ്ങനെ പറഞ്ഞു:

“ഇന്ന് സർഫറാസ് എടുത്ത ഓരോ തീരുമാനവും ശ്രദ്ധേയമായിരുന്നു. സർഫറാസിന് ഒരു കാര്യം വളരെ പ്രധാനമാണ്. അദ്ദേഹം എംഎസ് ധോണിയെപ്പോലെയാണ്. എന്നാൽ ധോണിയെപോലെ സ്വഭാവബുദ്ധിയുള്ളവനല്ല, അവൻ ആക്രമണകാരിയാണ് – എന്നാൽ അവൻ തൻ്റെ പദ്ധതികൾ ധോണിയെ പോലെ കൂളായി ചെയ്യുന്നു.”

“അവൻ പ്ലാനുകളിലും പ്ലസ് പോയിൻ്റുകളിലും ഉറച്ചുനിൽക്കുന്നു. അവൻ തീരുമാനങ്ങൾ എടുക്കുന്ന രീതിയും (ഒപ്പം) ബൗളിംഗ് മാറ്റങ്ങളും, അവൻമികച്ച രീതിയിൽ ടീമിനെ നയിച്ചു” മുൻ പാകിസ്ഥാൻ ബാറ്റർ കൂട്ടിച്ചേർത്തു.

2017 ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്തതിന് ശേഷം, ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്ന ഫൈനലിൽ ബദ്ധവൈരികളായ ഇന്ത്യയെ 180 റൺസിന് തകർത്ത പാകിസ്ഥാൻ കിരീടം ചൂടുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ബോർഡിൽ 338-4 എന്ന സ്‌കോർ ഉയർത്തി. ഫഖർ സമാൻ 106 പന്തിൽ 114 റൺസും മുഹമ്മദ് ഹഫീസ് 37 പന്തിൽ 57* റൺസും നേടി.

മറുപടിയിൽ ഇന്ത്യ 30.3 ഓവറിൽ 158 റൺസിന് ഓൾഔട്ടായി. 43 പന്തിൽ 76 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറർ ആയത്. എന്നാൽ മറ്റ് ബാറ്റ്‌സ്‌മാർ ആരും താരത്തിന് പിന്തുണ നൽകിയില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക