കുനിഞ്ഞ് ഒരു ബോളെടുത്താൽ നടുവേദന ആണെന്ന് പറയുന്നവരുണ്ട് ഇന്ത്യൻ ടീമിൽ ഇപ്പോഴും, അവരൊക്കെ കണ്ട് പഠിക്കണം ചിന്ന തലയെ; എതിരാളികൾ പോലും കൈയടിച്ച തകർപ്പൻ ക്യാച്ചുമായി റെയ്‌ന..വീഡിയോ

റോഡ് സേഫ്റ്റി വേൾഡ് സീരിസിന്റെ സെമിഫൈനലിൽ ഓസ്ട്രേലിയൻ ലജൻഡ്സ് ടീമിനെ നേരിടുന്ന ഇന്ത്യ ലജൻഡ്സ് ടീമിന്റെ മിന്നുംതാരമായ സുരേഷ് റെയ്നയുടെ വക പറക്കും സച്ചിൻ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

മഴമൂലം ഓസ്‌ട്രേലിയൻ ഇന്നിങ്സിന്റെ അവസാന ഭാഗത്ത് വെച്ച് തടസ്സപ്പെട്ട മത്സരം ഇന്ന് വീണ്ടും പുനരാരംഭിക്കും. എന്നാൽ മഴയെക്കാൾ വലിയ വാർത്ത ആയിരിക്കുകയാണ് റെയ്‌ന എടുത്ത ക്യാച്ച് എന്ന് പറയാം. ഈ പ്രായത്തിലും എന്നാ ഒരു ഇതാ എന്ന ഡയലോഗ് പോലെ അത്ര മികച്ചൊരു ക്യാച്ചാണ് താരം എടുത്തത്.

ടോസ് നേടിയ സച്ചിൻ ഓസ്‌ട്രേലിയൻ ടീമിനെ ബാറ്റിംഗിന് അയച്ചു. എന്നാൽ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്ത് ഷൈൻ വാട്സണും അലക്സ് ഡൂലനും ചേർന്ന സഖ്യം. 30 റൺസ് എടുത്ത വാട്സണെ രാഹുൽ ശർമയും 35 റൺസ് എടുത്ത അലക്‌സിനെ യൂസഫ് പഠാനും പുറത്താക്കി.

മൂന്നാമതായി ഇറങ്ങിയ ബെൻ ഡങ്ക്‌ പിന്നീട് വെടിക്കെട്ട് ബാറ്റിംഗ് ആണ് കാഴ്ചവച്ചത്. ഇന്ത്യൻ ഇതിഹാസങ്ങളെ യാതൊരു മായവും ഇല്ലാതെ പ്രഹരിച്ച താരം അർദ്ധ സെഞ്ചുറിക്ക് തൊട്ടരികിൽ പുറത്തായി. അഭിമന്യു മിഥുൻ എറിഞ്ഞ പതിനാറാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു സുരേഷ് റെയ്നയുടെ മികച്ച ക്യാച്ചിലൂടെ അദ്ദേഹം പുറത്തായത്. ഓഫ് സ്റ്റമ്പിന് വെളിയിൽ കൂടെ വന്ന പന്ത് കട്ട് ഷോട്ട് കളിച്ച് ബൗണ്ടറി നേടാൻ ആയിരുന്നു ശ്രമം. വായുവിലൂടെ ഉയർന്ന് ഒരു നിത്യാഭ്യാസിയുടെ വഴക്കത്തിൽ താരം കൈയിൽ ഒതുക്കി. എതിരാളികൾ പോലും കൈയടിച്ച നിമിഷമായിരുന്നു അത്.

മത്സരം ഇന്ന് വീണ്ടും ഇന്നലെ നിർത്തിയ അവസ്ഥയിൽ നിന്ന് തന്നെ പുനരാരംഭിക്കും.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി