യുവതാരങ്ങൾ മതി സിംബാബ് വേയെ തീർക്കാൻ, കൊന്ന് കൊലവിളിച്ച് ബോളർമാർ; ഇനി ബാറ്റ്‌സ്മാൻമാരുടെ കൈയിൽ

പ്രമുഖ താരങ്ങളിൽ പലർക്കും വിശ്രമം നൽകി യുവതാരങ്ങളുമായിട്ട് സിംബാവയെ നേരിടാൻ ഇറങ്ങുന്ന ഇന്ത്യയുടെ കുട്ടിത്തരങ്ങൾ മോശമാക്കിയില്ല. സീനിയർ താരങ്ങൾ തിരിച്ചുവന്നാലും ഞങ്ങൾ ഇവിടെയൊക്കെ തന്നെ കാണും എന്ന് പറഞ്ഞുകൊണ്ട് ആദ്യം ബാറ്റ് ചെയ്ത സിംബാവയെ വെറും 189 റൺസിൽ പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചു. കുൽദീപ് ഒഴികെ എറിഞ്ഞ എല്ലാ താരങ്ങൾക്കും വിക്കറ്റ് കിട്ടി എന്നതാണ് പ്രത്യേകത.

ടോസ് നേടിയ നായകൻ രാഹുൽ കൺഫ്യൂഷൻ ഒന്നും കൂടാതെ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്നിങ്സിൽ ഒരു നല്ല കൂട്ടുകെട്ട് മാത്രമാണ് പിറന്നത്. ദീപക് ചഹാർ, അക്‌സർ പട്ടേൽ, പ്രസീദ് കൃഷ്ണ എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അവശേഷിച്ച ഒരെണ്ണം സിറാജ് സ്വന്തമാക്കി, 35 റൺസെടുത്ത റെജിസ്ന ടോപ് സ്‌കോറർ.

ലോകകപ്പിന് മുമ്പ് യുവതാരങ്ങൾക്ക് തിളങ്ങാൻ പറ്റിയ അവസരമാണ് ഇന്ത്യക്ക് ഈ പരമ്പര.

മറുവശത്ത് സാമ്പത്തികമായിട്ട് വളരെ തകർന്ന് നിൽക്കുന്ന സമയത്ത് ഇന്ത്യയുടെ വരവ് സിംബാവെയുടെ കായിക പ്രതീക്ഷകൾക്ക് പുതിയ ഒരു ശോഭ നൽകിയിട്ടുണ്ട്. മാത്രാമല്ല അടുത്ത വര്ഷം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരം കണക്കിലെടുക്കുമ്പോൾ അതിനിർണായകമാണ് സിംബാവെക്ക് ഈ സീരിസ്.

ഏറെ നാളുകൾക്ക് ശേഷം കെ.എൽ രാഹുൽ, ദീപക്ക് ചഹർ എന്നിവരുടെ മടങ്ങിവരാവാൻ ഇന്ത്യൻ നിരയിലെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെ സഞ്ജുവിന് അവസരം കിട്ടിയിട്ടുണ്ട്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ (സി), ദീപക് ഹൂഡ, സഞ്ജു സാംസൺ (ഡബ്ല്യു), അക്സർ പട്ടേൽ, ദീപക് ചാഹർ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ