ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മോശം തീരുമാനം, നല്ല ബോളർമാർ ഉണ്ടായിട്ടും മികച്ച ഫോമിലുള്ള ജയ്‌സ്വാളിന്റെ മുന്നിൽ ചെന്നുപെട്ടത് അറിഞ്ഞുകൊണ്ട് പുലിമടയിലേക്ക് കയറി പോയത് പോലെയായി; നിതീഷ് എയറിൽ

ബാറ്റ് ചെയ്തപ്പോൾ എടുത്തത് 17 പന്തിൽ 22 റൺസ്. ആകെ മൊത്തം 149 റൺസ് നേടിയ കൊൽക്കത്തയുടെ രണ്ടാമത്തെ ടോപ് സ്കോററായ നിതീഷ് റാണയെ സംബന്ധിച്ച് വലിയ മോശമല്ലാത്ത സംഭാവന നൽകിയെന്ന ആശ്വാസം അയാൾക്ക് കൊൽക്കത്ത ബാറ്റിംഗ് അവസാനിച്ചപ്പോൾ വരെ ഉണ്ടായിരുന്നു . ആ അമിത ആത്മവിശ്വാസം അയാളെ രാജസ്ഥാൻ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ പന്തെറിയുന്നതിലേക്ക് എത്തിച്ചു.”നിങ്ങൾക്ക് നന്ദി ഈ സഹായത്തിന്” എന്ന് പറഞ്ഞ യശസ്വി ജയ്‌സ്വാൾ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.

വിശന്ന് വലഞ്ഞ് നിൽക്കുന്ന പുലിയുടെ അടുത്തേക്ക് “ഇവനെ ഞാൻ പൂട്ടും” എന്ന അതിബുദ്ധിയുമായി വന്ന നിതീഷ് ശരിക്കും പണി മേടിച്ച് കെട്ടുക ആയിരുന്നു. ടീമിൽ ഒരുപാട് നല്ല ബോളറുമാർ ഉള്ളപ്പോൾ തന്നെ നേരിട്ട് പരിചയമില്ലാത്ത ജയ്‌സ്വാളിനെ ഒന്ന് കുഴക്കിയേക്കാം എന്ന നിലപാടിലായിരുന്നു നിതീഷ് റാണ. ഇങ്ങനെ ഒരു തുടക്കമാണ് ഞാൻ ആഗ്രഹിച്ചത് എന്ന രീതിയിൽ കളിച്ച ജയ്‌സ്വാൾ ആദ്യ ബോള്‍ സിക്‌സര്‍ പായിച്ച താരം രണ്ടാം ബോളും നിലംതൊടാതെ പറത്തി. മൂന്നും നാലും ആറും ബോളില്‍ ഫോറും അഞ്ചാം ബോളില്‍ ഡബിളും ജയ്‌സ്‌വാള്‍ അടിച്ചെടുത്തു. ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ്.

കൊൽക്കത്ത ബാറ്റ് ചെയ്യാൻ നല്ല രീതിയിൽ ബുദ്ധിമുട്ടിയ ട്രാക്കിലാണ് സമ്മർദ്ദം ചെലുത്തേണ്ട സമയത്ത് ആവശ്യമില്ലാത്ത ബുദ്ധി കാണിച്ച് നിതീഷ് റാണ ടീമിന് പാരയായത്. ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ തന്നെ ഏറ്റവും മോശം തീരുമാനങ്ങളിൽ ഒന്നായി ഇത്

Latest Stories

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ