കാത്തിരിപ്പിന് വിരാമം; ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി ബിസിസിഐ

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ തങ്ങളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സര ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗവുമായ മൊഹ്സിൻ നഖ്വിയുടെ കൈയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതോടെ ട്രോഫിയുമായി മൊഹ്സിൻ നഖ്വി പോകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ. ഏഷ്യാ കപ്പ് ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതീക്ഷിക്കുന്നത്. മുംബൈയിലെ ബിസിസിഐ ഹെഡ്‌ക്വാർട്ടേഴ്സിൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ ട്രോഫി എത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും ദേവജിത് സൈകിയ അറിയിച്ചു.

“ഒരു മാസത്തിന് ശേഷവും ഏഷ്യാ കപ്പ് ട്രോഫി കൈമാറാത്തതിൽ ഞങ്ങൾ അസന്തുഷ്ടരാണ്. 10 ദിവസം മുൻപ് ഞങ്ങൾ ഐസിസി ചെയർമാന് കത്തെഴുതിയിരുന്നു. എന്നാൽ അവരുടെ നിലപാടിൽ യാതൊരു മാറ്റമൊന്നുമുണ്ടായില്ല. ട്രോഫി ഇപ്പോഴും അവർ അവരുടെ കൈവശം തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ട്രോഫി മുംബൈയിലെ ബിസിസിഐ ഓഫീസിലെത്തുമെന്ന് ഞാൻ കരുതുന്നു. തന്നില്ലെങ്കിൽ നവംബർ നാലിന് ദുബായിൽ നടക്കുന്ന ഐസിസി യോഗത്തിൽ ഇക്കാര്യം പരാതിപ്പെടും”

“ഈ വിഷയം കൈകാര്യം ചെയ്യാൻ ബിസിസിഐ പൂർണ്ണമായും തയ്യാറാണ്, ട്രോഫി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. എപ്പോഴാണ് അത് എത്തുക എന്നത് ഉറപ്പായിട്ടില്ല. പക്ഷേ, ഒരു ദിവസം ട്രോഫി ഉറപ്പായും ഇന്ത്യയിലെത്തും”, സൈകിയ പറഞ്ഞു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ