ഏകദിന ലോക കപ്പിനാണ് മൂല്യം കൂടുതല്‍; കുട്ടി ക്രിക്കറ്റിലെ വലിയ കിരീടത്തെ തള്ളി ഗംഭീര്‍

ട്വന്റി20 ലോക കപ്പിനെക്കാള്‍ ഏകദിന ക്രിക്കറ്റിലെ ലോക കിരീടത്തിനാണ് മഹിമ കൂടുതലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ട്വന്റി20 ലോക കപ്പുകള്‍ക്കിടയിലെ കാലദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.

1981ല്‍ ജനിച്ച,് തൊണ്ണൂറുകള്‍ മുതല്‍ ക്രിക്കറ്റ് കാണുന്നയാള്‍ എന്ന നിലയില്‍ ട്വന്റി20 ലോക കപ്പിനെക്കാള്‍ വലുത് ഏകദിന ലോക കപ്പ് ട്രോഫിയാണെന്ന് ഞാന്‍ കരുതുന്നു. ഏകദിന ലോക കപ്പ് നാല് വര്‍ഷത്തിലൊരിക്കലേ നടക്കുകയുള്ളൂ. എന്നാല്‍ ട്വന്റി20 ലോക കപ്പ് അതിനിടെ രണ്ടു വട്ടം അരങ്ങേറും. ഇപ്പോഴിതാ ട്വന്റി 20 ലോക കപ്പ് വരുന്നു. അടുത്തവര്‍ഷം ഓസ്‌ട്രേലിയ മറ്റൊരു ട്വന്റി20 ലോക കപ്പിന് ആതിഥ്യം ഒരുക്കും. മത്സര ക്രമത്തെ കോവിഡ് സ്വാധീനിച്ചിരിക്കാം. എങ്കിലും കഴിഞ്ഞ ഏകദിന ലോക കപ്പിന്റെ ഫലം പറയുന്ന കൃത്യതയോടെ ഇതിനു മുന്‍പത്തെ ട്വന്റി20 ലോക കപ്പിനെ പറ്റി ഓര്‍മ്മിച്ചെടുക്കാന്‍ ആരാധകര്‍ക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല- ഗംഭീര്‍ പറഞ്ഞു.

ട്വന്റി20 ലോക കപ്പ് മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തണം. ചാമ്പ്യനായാല്‍ അല്‍പ്പ കാലത്തേക്കെങ്കിലും ആ സ്ഥാനം നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍