ടീം ഇന്ത്യ കേ​പ്ടൗ​ണി​ൽ പരാജയം രുചിച്ചു

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​രമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യയ്ക്ക് കനത്ത പരാജയം. ഇന്ത്യ രണ്ടാം ഇ​ന്നിം​ഗ്സിൽ കേവലം 135 റണ്‍സ് മാത്രമാണ് നേടിയത്. ദയനീയമായി ഇന്ത്യയുടെ വിശ്വത്തോര ബാറ്റിംഗ് നിര കൂടാരം കയറിയതോടെ ദ​ക്ഷി​ണാ​ഫ്രി​ക്ക 72 റണ്‍സിനു വിജയം നേടി.

ഇതോടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക 1- 0 ത്തിനു മുന്നിലാണ്. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 286& 130, ഇന്ത്യ 209 & 135. രണ്ടാം ഇ​ന്നിം​ഗ്സിൽ 37 റണ്‍സ് നേടിയ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ നായകനായ കോഹ്‌ലി 28 റണ്‍സ് സ്വന്തമാക്കി.

ഫിന്‍ലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആറു വിക്കറ്റ് സ്വന്തമാക്കി. ഈ മാസം പതിമൂന്നിന് സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ്. ബോളിംഗിൽ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ചു​വ​ര​വ് നടത്തിയ ഇന്ത്യയുടെ വിജയസ്വപ്നം തകർന്നത് ഫിന്‍ലാന്‍ഡായിരുന്നു.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്