ഫുട്‍ബോൾ കണ്ട ഏറ്റവും ഓവർറേറ്റഡ് താരം, എന്തൊരു ദുരന്തമാണവൻ; കോളജ് ടീമിൽ പോലും സ്ഥാനമില്ല; റയൽ താരത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം

ഇന്നലെ എത്തിഹാദിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് റയൽ മാഡ്രിഡ് തകർന്നു വീണിരുന്നു. 4-0 തോൽവിക്ക് ശേഷം സെൻട്രൽ ഡിഫൻഡർ എഡർ മിലിറ്റോവിനെതിരെ ട്വിറ്ററിൽ ആരാധകർ രൂക്ഷമായ പ്രതികരണം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

ബെർണാഡോ സിൽവയുടെ ഇരട്ട ഗോളുകളും, ജൂലിയൻ അൽവാരസിന്ററെ അവസാന നിമിഷം സ്ട്രൈക്കും കൂടാതെ ബ്രസീലിയൻ താരത്തിന്റെ സെല്ഫ് ഗോളും കൂടി ചേർന്നപ്പോൾ സിറ്റിയുടെ വിജയം പൂർത്തിയായി. ഇരുപാദങ്ങളുമായി നിലവിലെ ജേതാക്കളെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തെറിഞ്ഞ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നത്തോട് ഒരു പാടി കൂടി അടുത്തു.

മിലിറ്റാവോയുടെ മോശം പ്രകടനത്തിന് ശേഷം ആരാധകർ അദ്ദേഹത്തെ ശക്തമായി വിമർശിച്ചു. സെൽഫ് ഗോളിനെക്കുറിച്ച് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കളിയിലുടനീളം ബ്രസീലിയൻ താരത്തിന് അത്ര സുഖമുള്ള കാര്യങ്ങൾ അല്ലായിരുന്നു നടന്നത്. ഒരു തവണ മാത്രമാണ് താരത്തിന് ടാക്കിൾ ചെയ്യാൻ പറ്റിയത്, 11 തവണ പൊസിഷൻ നഷ്ടപ്പെടുത്തുകയും ചെയ്തു.

ഫുട്‍ബോൾ കണ്ട ഏറ്റവും ഓവർറേറ്റഡ് താരം ഉൾപ്പടെ പല വിമർശനങ്ങളാണ് താരത്തിനെതിരെ വരുന്നത്. വല്ല കാലത്തും നടത്തുന്ന മികച്ച പ്രകടനത്തിന്റെ പേരിൽ താരത്തെ ടീമിൽ ഉൾപെടുത്തരുതെന്നും ആരാധകർ പറയുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ