ചേട്ടന്‍ മുംബൈ അധോലോകത്തെ ഷാര്‍പ്പ് ഷൂട്ടര്‍, സച്ചിനെയും കാംബ്ലിയെയും കടത്തി വെട്ടിയവന്‍ ചേരിയില്‍ ഒതുങ്ങി!

മുഹമ്മദ് യാഷിഖ്

അനില്‍ ഗുരാവിന്റെ കഥ, ഒരാളുടെ ജീവിത വിജയത്തില്‍ അയാളുടെ കുടുംബം വഹിക്കുന്നു പങ്ക് എത്ര വലുതാണെന്ന് മനസിലാക്കി തരുന്ന കഥ.

മുബൈ അണ്ടര്‍ 19 ടീമില്‍ അനില്‍ ഗുരാവ് എന്ന ഒരു ബാറ്റര്‍ ഉണ്ടായിരുന്നു. ഏത് ബൗളറേയും അടിച്ചു പരത്തുന്ന സൂപ്പര്‍ ബാറ്റര്‍. അവനെ സഹ കളിക്കാര്‍ വിളിച്ചിരുന്നത് മുംബൈയുടെ വിവിയന്‍ റിച്ചാര്‍ഡ്സ് എന്നായിരുന്നു.

സച്ചിനും കാംബ്ലിയുമെല്ലാം അപ്പോള്‍ മുബൈ ടീമിലെ പുതുമുഖങ്ങള്‍. കോച്ച് രമാകാന്ത് അച്‌രേക്കര്‍ സച്ചിനോടും കാംബ്ലിയോടും അനില്‍ ഗുരാവിന്റെ ബാറ്റിങ് കണ്ടു പഠിക്കാന്‍ പറയുമായിരുന്നു. എല്ലാവരും കരുതിയിരുന്നത് സച്ചിനെക്കാളും മുന്നേ അനില്‍ ഗുരാവ് ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നായിരുന്നു.

സച്ചിനെ പോലെ തന്നെ അജിത് എന്ന ഒരു ജേഷ്ഠന്‍ അനില്‍ ഗുരാവിനും ഉണ്ടായിരിന്നു. സച്ചിന്റെ ജേഷ്ഠന്‍ അജിത് സച്ചിനെ മികച്ച വഴികാട്ടി ആയപ്പോള്‍ അനില്‍ ഗുരാവിന്റെ ജേഷ്ഠന്‍ അജിത് മുംബൈ അധോലോകത്തെ ഒരു ഷാര്‍പ്പ് ഷൂട്ടര്‍ ആയിരുന്നു.

ചേട്ടനെ തിരഞ്ഞ് പോലീസ് സ്ഥിരമായി വീട്ടില്‍ വരാന്‍ തുടങ്ങി അനില്‍ ഗുരാവിനെയും അമ്മയെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പിന്നീട് ഇത് നിത്യ സംഭവമായി, അതോടു കൂടി അനില്‍ ഗുരാവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് എന്ന സ്വപ്നവും ക്രിക്കറ്റ് കരിയറും തകര്‍ന്ന് തരിപ്പണമാകുന്നു. ഇന്ന് അദ്ദേഹം മുംബൈയിലെ ഒരു ചേരിയില്‍ ജീവിക്കുന്നു.

ജേഷ്ഠന്‍ കാരണം നഷ്ട്ടമായത് അനില്‍ ഗുരാവിന്റെ സ്വപ്പ്‌നങ്ങള്‍. സച്ചിന്‍ അനില്‍ ഗുരാവിനെ സര്‍ എന്നാണ് വിളിച്ചിരിന്നത്. അവസാനമായി സച്ചിന്‍ അനില്‍ ഗുരാവിനെ കണ്ടപ്പോള്‍ സച്ചിന്‍ തന്റെ വീട്ടിലേക്ക് അനില്‍ ഗുരാവിനെ വിരുന്നിനു ക്ഷണിക്കുക ഉണ്ടായി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ