Ipl

ധോണിയെ വരെ സോഷ്യൽ മീഡിയയിൽ എത്തിച്ച കത്ത്, തകർച്ചയിലും കൂടെ നിൽക്കുന്ന യഥാർത്ഥ ഫാൻസ്‌

ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിക്കതെ പുറത്തായിരിക്കുകയാണ് ഐ.പി.എലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ചെന്നൈ സൂപ്പർ കിങ്‌സ്. ഐ.പി.എലിൽ ചരിത്രത്തിൽ ഏറ്റവും സ്ഥിരതയോടെയുള്ള പ്രകടനം നടത്തിയ ചെന്നൈക്ക് മെഗാ ലേലം മുതൽ ഈ സീസണിൽ എല്ലാം പിഴച്ചു എന്നുപറയാം.

സീസണിൽ ആദ്യം നായകൻ ആയിരുന്ന ജഡേജ പകുതിയിൽ പിന്മാറുക ആയിരുന്നു. പിന്നെ പഴയ പടത്തലവൻ ധോണി ഏറ്റെടുത്തപ്പോൾ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു. ഇനി അവസാന മത്സരത്തിൽ രാജസ്ഥാനെ നേരിടുന്ന ചെന്നൈക്ക് ലക്‌ഷ്യം മാനം രക്ഷിക്കാൻ ഒരു ജയം മാത്രം.

കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും ഒരു കാലത്ത് തങ്ങൾക്ക് ഏറ്റവും സുഖമുള്ള ഓർമ്മകൾ സമ്മാനിച്ച ടീമിനെ അങ്ങനെ ഉപേക്ഷിക്കാൻ ടീം തയ്യാറല്ല. ധോണിക്ക് ആരാധകൻ അയച്ച ആരാധകൻ അയച്ച ഹൃദയഭേദകമായ കത്തിന് മറുപടിയുമായി ധോണി എത്തിയതോടെ സമൂഹമാധ്യമങ്ങളിലാകെ മഞ്ഞപ്പടയോടുള്ള സ്നേഹം വാക്കുകൾ കൊണ്ട് നിറയുന്ന കാഴ്‌ചയാണ്‌ കാണാനാകുന്നത്.

ക്രിക്കറ്റർ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ധോണി എന്നെ വളരെയേറെ സ്വാധീനിച്ചു. ധോണി എന്ന വ്യക്തിയിൽ നിന്ന് ഞാൻ ഏറെ കാര്യങ്ങൾ പഠിച്ചു. അവയിൽ പലതും ജീവിതത്തിൽ പ്രാവർത്തികമാക്കി. താങ്കളാണ് എന്റെ പ്രചോദനം. ഇങ്ങനെ എഴുതിയെക്കുന്ന കത്ത് ചെന്നൈ ആരാധകർ ഓരോരുത്തർക്കും വേണ്ടിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പടരുന്നത്.

‘ഓ ക്യാപ്റ്റൻ, ഞങ്ങളുടെ ക്യാപ്റ്റൻ…താങ്കളെപ്പോലെ ഒരാൾ ഇനിയൊരിക്കലും വരില്ല’- ആരാധകന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമം. കത്ത് ഫ്രെയിം ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രവൃത്തി ആരാധകർക്ക് ആവേശം പകർന്നു. അതേസമയം, കത്തിന് മറുപടിയുമായി എംഎസ് ധോണിയും രംഗത്തെത്തി. ‘നന്നായി എഴുതി’ എന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ ധോണിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സാധാരണ സമൂഹമാധ്യമങ്ങളിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത ധോണി എത്തിയതോടെ ചെന്നായ് ടീമും ആരാധകരും തമ്മിലുള്ള സ്നേഹത്തിന്റെ നേർകാഴ്ചയായി സംഭവം മാറി. പണ്ട് 2020 ൽ നാണംകെട്ട് തോറ്റ് പുറത്തായ ചെന്നൈ തൊട്ടടുത്ത വർഷം കിരീടം നേടിയപ്പോൾ ഒരു തിരിച്ചുവരവാണ് അടുത്ത വർഷം ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു