തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം, നീണ്ട 16 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിന് വിരാമമിട്ട് ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ന്യൂസീലന്‍ഡിന് വേണ്ടി കളിച്ചത് 378 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് അദ്ദേഹം. കിവീസിന്റെ എക്കാലത്തെയും മികച്ച ബാറ്ററാണ് അദ്ദേഹം. ന്യൂസീലന്‍ഡിനുവേണ്ടി 48 സെഞ്ചുറിയും ആറ് ഇരട്ട സെഞ്ചുറികളും ഉള്‍പ്പടെ 19,346 റണ്‍സ് നേടി രാജ്യത്തിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനുമായിട്ടുണ്ട് 35-കാരന്‍. 110 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 9515 റണ്‍സ് നേടിയ വില്യംസണ്‍ 33 സെഞ്ചുറിയും 38 ഫിഫ്റ്റിയും നേടി.

ഏകദിന ക്രിക്കറ്റില്‍ 175 മത്സരങ്ങളില്‍നിന്നായി 7256 റണ്‍സ് നേടി. 15 സെഞ്ചുറിയും 47 ഫിഫ്റ്റിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ 93 കളികളില്‍ നിന്നായി 2575 റണ്‍സ് നേടിയ താരം 18 അര്‍ധ സെഞ്ചുറികള്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ കെയ്ന്‍ വില്യംസണ്‍ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിച്ചിരുന്നു. ‘കുറേ നാളുകളായി വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. ഇപ്പോഴാണ് ശരിയായ സമയമായെന്ന് വ്യക്തമായത്’ -വില്യംസണ്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിനോട് എനിക്ക് എപ്പോഴും ശക്തമായ അഭിനിവേശമുണ്ട്. ന്യൂസീലന്‍ഡിനുവേണ്ടി എല്ലാം നല്‍കാനായെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ഫോര്‍മാറ്റുകളിലും കെയ്ന്‍ വില്യംസണ്‍ ന്യൂസീലന്‍ഡിനെ നയിച്ചിട്ടുണ്ട്. 40 ടെസ്റ്റ് മത്സരങ്ങളില്‍ ബ്ലാക് ക്യാപ്‌സിനെ അദ്ദേഹം നയിച്ച താരം 22 വിജയങ്ങളും നേടി. 2019 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം അദ്ദേഹം കരസ്ഥമാക്കി. അതേവര്‍ഷം തന്നെ ഐസിസിയുടെ ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയറായും അദ്ദേഹത്തെ തിരഞ്ഞെടുത്തു.

Latest Stories

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി

പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; വാങ്ങിയത് എസ്എസ്കെ വിഹിതം, രേഖകൾ പുറത്ത്

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു