ആ ഇന്ത്യൻ താരം ശരിക്കും ഓസ്‌ട്രേലിയനാണ്, തോൽക്കാൻ മനസ് ഇല്ലാത്ത വാശിയുള്ളവനാണ്; വമ്പൻ വെളിപ്പെടുത്തലുമായി സ്റ്റീവ് സ്മിത്ത്

വിരാട് കോഹ്‌ലി തൻ്റെ ചിന്തകളിലും പ്രവൃത്തികളിലും ഒരു ഓസ്‌ട്രേലിയക്കാരനെ പോലെയാണ് പെരുമാറുന്നതെന്ന് സ്റ്റീവ് സ്മിത്ത്. “ചിന്തയിലും പ്രവർത്തനത്തിലും വിരാട് കോഹ്‌ലി ഓസ്‌ട്രേലിയക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നു. വെല്ലുവിളികളെ ഏറ്റെടുക്കുകയും എതിരാളികളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന രീതി. ഇന്ത്യൻ കളിക്കാരിൽ ഇങ്ങനെ ഒരു രീതി നോക്കിയാൽ ഓസ്‌ട്രേലിയൻ താരമാണ് അദ്ദേഹം,” സ്റ്റീവ് സ്മിത്ത് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“എനിക്ക് അവനെ തോൽപ്പിക്കണം എന്ന തോന്നൽ ഒന്നുമില്ല. മധ്യനിരയിൽ പോയി കഴിയുന്നത്ര റൺസ് നേടാനും ഓസ്‌ട്രേലിയയെ മത്സരങ്ങൾ വിജയിപ്പിക്കാൻ സഹായിക്കാനുമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷാവസാനം ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി വിരാടുമായുള്ള സൗഹൃദത്തെക്കുറിച്ചും സ്മിത്ത് ചർച്ച ചെയ്തു. കളിക്കളത്തിന് പുറത്ത് തങ്ങൾ നള കൂട്ടുകാർ ആണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

സ്മിത്തും കോഹ്‌ലിയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് കെയ്ൻ വില്യംസണും ജോ റൂട്ടും ഉൾപ്പെടുന്ന ഫാബ് 4 ലിസ്റ്റിൻ്റെ ഭാഗമാണ് രണ്ട് താരങ്ങളും. “ഞങ്ങൾ ഇടയ്ക്കിടെ സന്ദേശങ്ങൾ പങ്കിടുന്നു. നോക്കൂ, വിരാട് ഒരു മികച്ച വ്യക്തിയും മികച്ച കളിക്കാരനുമാണ്. ഈ വേനൽക്കാലത്ത് അദ്ദേഹത്തിനെതിരെ കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്.” സ്മിത്ത് പറഞ്ഞു.

ഓസ്‌ട്രേലിയയിൽ ആറ് സെഞ്ച്വറികൾ ഉൾപ്പെടെ 13 ടെസ്റ്റുകളിൽ നിന്ന് 1352 റൺസാണ് വിരാട് നേടിയത്. മറുവശത്ത്, ഇന്ത്യയ്‌ക്കെതിരായ ഒമ്പത് സെഞ്ച്വറികൾ ഉൾപ്പെടെ 19 ടെസ്റ്റുകളിൽ നിന്ന് 2042 റൺസ് സ്മിത്ത് നേടിയിട്ടുണ്ട്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”