വിദേശപിച്ചില്‍ മികച്ച ശരാശരി ഉള്ള ചുരുക്കം കളിക്കാരില്‍ ഒരാള്‍, കഠിന സാഹചര്യങ്ങളില്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മണിക്കൂറുകളും ക്രീസില്‍ നിന്ന വന്‍മതില്‍

രാഹുല്‍ ദ്രാവിഡ് എന്ന പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓര്‍മ്മ വരുന്നത് 140 -150 km സ്പീഡില്‍ അരക്കു മുകളില്‍ വരുന്ന ബോള്‍ വളരെ കൂളായി ക്രീസില്‍ ഡിഫന്‍സ് ചെയ്യുന്ന അദ്ദേഹത്തിന്റെ ശൈലി ആണ്.. അതിലൂടെ ഏതൊരു ബൗളറുടെ ആല്‍മവിശ്വാസവും കാറ്റു അഴിച്ചു വിട്ട ബലൂണ്‍ പോലെ ആകുമായിരുന്നു. അത്രയ്ക്ക് ആധികാരിത ആയിരുന്നു ആ ശൈലിക്ക്. ലോര്‍ഡ്‌സിലെ അരങ്ങേറ്റ മത്സരത്തില്‍ 95 റണ്‍സും അടുത്ത മത്സരത്തില്‍ 85 റണ്‍സും നേടിയിരുന്നു ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലേക്ക് വന്നത്, അതിനുശേഷം സൗത്ത് ആഫ്രിക്കന്‍ ടൂറില്‍ 148 റണ്‍സ് നേടി അരങ്ങേറ്റത്തില്‍ മിസ്സായ ആദ്യ സെഞ്ച്വറി പൂര്‍ത്തീകരിച്ചു.

ആദ്യമൊക്കെ ഏകദിന ശൈലിക്ക് യോജിച്ച ഒരാള്‍ അല്ല ദ്രാവിഡ് എന്ന് മുറവിളി കൂട്ടിയവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് 1999 ലോകകപ്പില്‍ 461 റണ്‍സ് അടിച്ചു, തക്കതായ മറുപടി കൊടുക്കുകയും ഭാവിയില്‍ ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന മൂന്നാമനായി കളി അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ പിച്ചിനെക്കാള്‍ കൂടുതല്‍ വിദേശപിച്ചില്‍ മികച്ച ശരാശരി ഉള്ള ചുരുക്കം കളിക്കാരില്‍ ഒരാള്‍ ആണ് ദ്രാവിഡ്. ന്യൂസിലാന്‍ഡില്‍ വച്ച് ഒരു കളിയിലെ രണ്ടു ഇന്നിങ്‌സിലും സെഞ്ച്വറി (190 & 103*) നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരന്‍ ആയി, പലപ്പോഴും ജീവനുള്ള വിദേശപിച്ചുകളില്‍ കഠിനമായ സാഹചര്യത്തില്‍ സ്വിങ് പ്രവചനാധീതനമായ ഇംഗ്ലണ്ടില്‍, ബൗണ്‍സ് പ്രവചനാധീതനമായ കരീബീയനില്‍, ബാറ്റിങ് ദുഷ്‌കരമായ ഓസ്ട്രേലിയന്‍ പിച്ചുകളില്‍ ബോളര്‍മാരെ ധീരതയോടെ നേരിട്ടാണ് 50 നു മുകളില്‍ ശരാശരിയുമായി ഈ വന്‍മതില്‍ നില ഉറപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള കഠിന സാഹചര്യങ്ങളില്‍ പ്രതിസന്ധികളെ തരണം ചെയ്തു മണിക്കൂറുകളും ക്രീസില്‍ നില്‍ക്കുക എന്നതു ദ്രാവിഡിനെ സംബന്ധിച്ചിടത്തോളം ഒരു പൂ പറിക്കുന്നതുപോലെ ആയിരുന്നു.

ഇന്നിങ്‌സിന് അവസാനം വാഗണ്‍ വീല്‍ എടുത്തുനോക്കിയാല്‍ കാണാം ഒരു പൂക്കളം പോലെ.. പോയിന്റിലേക്കുള്ള കട്ടുകള്‍, ഫ്‌ലിക്കുകള്‍ , സ്‌ക്വയര്‍ ഡ്രൈവുകള്‍, ഹുക്കുകള്‍, പുള്‍ഷോര്‍ട്ടുകള്‍ ഓണ്‍ ഡ്രൈവുകള്‍, സ്‌ട്രൈറ് ഡ്രൈവുകള്‍ എന്നാല്‍ ഇവയില്‍ കാണാത്തതും രാഹുല്‍ദ്ര പെണ്ണ് വന്‍മതില്‍ ആക്കിയതും അദ്ദേഹം ബുദ്ധിപരമായി ലീവ് ചെയ്ത ബോളുകള്‍ ആയിരുന്നു…

2001 കൊല്‍ക്കത്തയില്‍ അഞ്ചാം വിക്കറ്റില്‍ തന്റെ പ്രതിരോധത്തെ മുന്‍നിര്‍ത്തി നേടിയ 180 റണ്‍സിന് ഒപ്പം ഓസ്ട്രേലിയയിലെ പ്രകടനങ്ങളും, പാക്കിസ്ഥാന്‍ എതിരെയുള്ള 270 റണ്‍സ് കളികളും തന്നെ ചിത്ത വിളിച്ച ഡൊണാള്‍ഡിനെ തുടരെ തുടരെ സിക്‌സും ഫോറും അടിച്ചതും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ദ്രാവിഡ് റീല്‍സുകളാണ്. ഇന്ന് രാഹുല്‍ ദ്രാവിഡിന്‍റെ 52ാം ജന്മദിനം.

എഴുത്ത്: വിമല്‍ താഴെത്തുവീട്ടില്‍

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും