Ipl

ബാറ്റിംഗിൽ പഴയ പവർ ഇല്ലായിരിക്കും, പക്ഷെ ആ പ്രവൃത്തിയിൽ കോഹ്‌ലിക്ക് കൈയടിച്ച് ആരാധകർ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാറ്റിംഗിൽ വിരാട് കോഹ്‌ലി തന്നെ പരാജയപ്പെട്ടിരിക്കാം, പക്ഷേ അതൊന്നും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിലുള്ള ഐപിഎൽ 2022 ഏറ്റുമുട്ടലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞില്ല.

സഹ താരങ്ങളുടെ നേട്ടങ്ങളിൽ അവരെക്കാൾ ഏറെ സന്തോഷിക്കുന്നൻ കോഹ്‌ലിയുടെ ചിത്രം പല തവണ ആരാധകർ കണ്ടിട്ടുണ്ട്. ആവേശത്തോടെ അവർക്ക് വേണ്ടി കൈയടിച്ചിരുന്ന കാലത്ത് കോഹ്‌ലിയുടെ ബാറ്റ് ശബ്ധിച്ചിരുന്ന കാലമായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെ അല്ല, പ്രതാപകാലത്തിന്റെ നിഴലിൽ മാത്രം ഇപ്പോൾ കോഹ്ലി. ഈ സീസണിൽ മൂന്നാം തവണയാണ് ഗോൾഡൻ ഡക്കായി കോഹ്ലി പുറത്താകുന്നത്. എന്നാൽ സഹ താരങ്ങൾ തകർത്തപ്പോൾ കൊഹ്‌ലിയിലെ ആവേശം ഉയർന്നു.

ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് അർധസെഞ്ചുറി നേടിയതിന് പിന്നാലെ ഡ്രസിങ് റൂമിൽ നിന്ന് കോഹ്‌ലി കരഘോഷം മുഴക്കിയിരുന്നു . 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന മാച്ച് വിന്നിംഗ് സ്കോർ ഉയർത്താൻ ആർസിബിയെ സഹായിച്ച ദിനേശ് കാർത്തിക് എട്ട് പന്തിൽ പുറത്താകാതെ 30 റൺസ് നേടി. കാർത്തിക് തന്റെ വീരകൃത്യങ്ങൾക്ക് ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോൾ, ആദ്യം കുമ്പിട്ട് അവനെ ആലിംഗനം ചെയ്തുകൊണ്ട് കോലി അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. 30 റൺസ് നേടിയ കാർത്തിക്കിനെക്കാൾ ആവേശം അപ്പോൾ കോഹ്‌ലിക്ക് ഉണ്ടായിരുന്നു.

പൂജ്യനായി മടങ്ങിയപ്പോൾ നിരാശനാകാതെ ആ സമയം സഹ താരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവർക്ക് വേണ്ടി ആർപ്പ് വിളിക്കാനും കോഹ്ലി മറന്നില്ല. ഈ പെരുമാറ്റത്തിന് വലിയ പ്രശംസയാണ് ഇപ്പോൾ കിട്ടുന്നത്.

പഴയ ബാറ്റിംഗ് പവർ ഇല്ലെങ്കിലും കോഹ്ലി ആവേശത്തിന്റെ കാര്യത്തിൽ പഴയ പുലികുട്ടി തന്നെയാണ് എന്ന് ആരാധകർ പറയുന്നു.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്