ഞാൻ ഡ്രസിംഗ് റൂമിൽ താരങ്ങളോട് ആവശ്യപ്പെട്ടത് അത് മാത്രമാണ്, എൻ്റെ സാഹചര്യം മനസ്സിലാക്കി അവർ എന്നെ ഒരു പരിധി വരെ സഹായിച്ചു; മത്സരശേഷം വലിയ വെളിപ്പെടുത്തൽ നടത്തി ധോണി

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 168 റണ്‍സിന്റെ വിജയല ലക്ഷ്യം മുന്നോട്ടുവെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നലെ 27 റൺസിന്റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്‌കെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സ് തട്ടിക്കൂട്ടിയത്. ബോളിങ്ങിൽ സ്വന്തം മണ്ണിൽ എങ്ങനെ പന്തെറിയാമെന്ന് ചെന്നൈ ഡൽഹിയെ കാണിച്ച് കൊടുത്തു. എല്ലാ അർത്ഥത്തിലും അവരെ വരിഞ്ഞ് മുറുക്കാനും ടീമിന് സാധിച്ചു

അവസാന ഓവറുകളില്‍ കത്തിക്കയറിയ എംഎസ് ധോണിയാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ധോണി 9 ബോളില്‍ രണ്ട് കൂറ്റന്‍ സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 20 റണ്‍സെടുത്തു. 12 ബോളില്‍ മൂന്ന് സിക്‌സിന്റെ അകമ്പടിയില്‍ 25 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

മത്സരശേഷം , തന്റെ പ്രകടനങ്ങൾ ആസ്വദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഇതാണ് എന്റെ ജോലി. ഞാൻ അവരോട് (ടീമിനോട്) പറഞ്ഞത് ഇതാണ് ഞാൻ ചെയ്യേണ്ടത് എന്ന് . എന്നെ ഒരുപാട് ഓടിക്കരുത് എന്നാണ് ഞാൻ അവരോട് പറഞ്ഞത്, എന്തായാലും ഇന്നലെ ഞാൻ ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ നടന്നു. താരങ്ങൾ അവരുടെ ജോലി നൽകുന്ന ചെയ്യുന്നു. എനിക്ക് ലഭിക്കുന്ന പന്തുകളിൽ ചെറുതെങ്കിലും സംഭാവന ചെയ്യുന്നതിൽ സന്തോഷമുണ്ട്, ഞാൻ ചെയ്യേണ്ടത് ഇതാണ് എന്ന് എനിക്ക് അറിയാം. അതനുസരിച്ച് ഞാനും പരിശീലിക്കുന്നു. കളിയിൽ എനിക്ക് കിട്ടുന്ന അവസരങ്ങളിൽ നന്നായി കളിക്കാൻ ഞാൻ നടത്തുന്ന പരിശീലനങ്ങൾ എനിക്ക് ഫലം തരുന്നുണ്ട്.

മുട്ടിന് വേദന ഉള്ളതിനാൽ തന്നെ വിക്കറ്റുകൾക്ക് ഇടയിൽ ഓടാൻ ധോണി ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. എന്തിരുന്നാലും അതൊന്നും ഒരു പ്രശ്നം അല്ലെന്നുള്ള രീതിയിൽ രണ്ട് റൺസുകൾ ഒക്കെ ഓടാൻ ധോണി പായുന്നതും വ്യക്തമായിരുന്നു.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്