ആ താരത്തിന് മസിൽ പവറും ബുദ്ധിയും ഉണ്ട്, അവനായിരിക്കും ഈ ഇന്ത്യ ജയിക്കണോ എന്ന് തീരുമാനിക്കുക: മാത്യു ഹെയ്ഡൻ

2020-21 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 2-1 ന് തോൽപ്പിച്ചതിന് ശേഷം കുറച്ചുകാലം ഇന്ത്യയുടെ പോസ്റ്റർ ബോയ് ആയിരുന്നു ഋഷഭ് പന്ത്. പരമ്പരയിലുടനീളം നിർണായകമായ ചില ഇന്നിങ്‌സുകൾ അദ്ദേഹം കളിച്ചു. പ്രത്യേകിച്ച് ഗാബയിലെ 5-ാം ദിവസം 89* റൺസ് അദ്ദേഹത്തെ റെഡ്-ബോൾ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരം എന്ന ലേബൽ നൽകി. എന്നിരുന്നാലും, 2022 ഡിസംബറിലെ വാഹനാപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ പന്ത് പിന്നെ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചില്ല.

ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം ടെസ്റ്റിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പ്ലെയിംഗ് ഇലവനിൽ സ്ഥാനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ധ്രുവ് ജുറൽ മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിൽ ആരായിരിക്കും ഇന്ത്യയുടെ കീപ്പർ എന്ന കാര്യത്തിൽ തീരുമാനം കടുപ്പം എറിയതായിരിക്കും.

എന്നിരുന്നാലും, മുൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ പന്തിനെ ഇപ്പോൾ പുകഴ്ത്തി വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ധാരാളം റൺസ് സ്‌കോർ ചെയ്യാൻ പന്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയെ തോൽപ്പിച്ചപ്പോൾ പന്തിന് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ബോധ്യപ്പെട്ടത് ആണെന്നും അദ്ദേഹം ഓർമിപ്പിച്ചു. നവംബർ 22 ന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ തന്ത്രങ്ങൾ കാണാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും ഹെയ്ഡൻ കൂട്ടിച്ചേർത്തു.

“റിഷഭ് പന്തിനെപ്പോലുള്ളവർക്ക് മസിൽ മെമ്മറിയും വിജയത്തിനായുള്ള ദാഹവും ഉണ്ട്. കഴിഞ്ഞ തവണ അദ്ദേഹം അവിടെ കളിച്ചു, ഓസ്‌ട്രേലിയൻ ആരാധകരും അദ്ദേഹത്തെ സ്നേഹിച്ചു, അവനായിരുന്നു ഇന്ത്യയുടെ ഏറ്റവും പ്രധാന താരം” ബുധനാഴ്ച ‘സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാർഡ്’ വേളയിൽ ഹെയ്ഡൻ മാധ്യമങ്ങളോട് പറഞ്ഞു.

“ആവേശകരമായ ഒരു പരമ്പര ആയിരിക്കും വരാനിരിക്കുന്നത്. ബാറ്റിംഗ് വീക്ഷണകോണിൽ നിന്ന്, ഓസ്‌ട്രേലിയൻ സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യയുടെ പക്കൽ ഉള്ള തന്ത്രങ്ങളെ കാണാൻ ഞാൻ ആവേശത്തിലാണ്, ”ഓസ്‌ട്രേലിയൻ കൂട്ടിച്ചേർത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി